ആദിയർ ജനതയുടെ ദേശീയ ഉൽസ വമായി ആഘോഷിക്കപ്പെടുന്ന പൊയ്കയിൽ ശ്രീ കുമാര ഗുരുദേവന്റെ 146 മത് ജൻമദിന മഹോത്സവത്തിന് തുടക്കം കുറിച്ചു കാണ്ട് പി.ആർ.ഡി.എസ്. പ്രസിഡണ്ട് പി.ആർ.ഡി.എസ് ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു
..
2024 ഫെബ്രുവരി 14 മുതൽ 20 വരെ സഭാ ആ സ്ഥാനമായ ഇരവിപേരൂർ ശ്രീകു മാർ നഗറിൽ ആണ് ആഘോഷ പരിപാടികൾ നടക്കുന്നത്. സെമിനാറുകൾ , സിംപോസിയം, സമ്മേളനങ്ങൾ, ഘോഷയാത്ര, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, മത സാമുദായിക നേതാക്കൾ കലാസാംസ്കാരിക നേതാക്കൾ എന്നിവർ അടക്കം സാമൂഹ്യ-സാംസ്കാരികമേഘല കളിലെ,പ്രമുഖ വ്യക്തിത്വ ങ്ങൾ പങ്കെടുക്കും.
മുൻ വർഷങ്ങളെ അപേക്ഷിച്ച് വിപുലമായ പരിപാടികളാണ് ഇത്തവണ സoഘടിപ്പിച്ചിരിക്കുന്നത്.
സഭാ വൈസ് പ്രസിഡന്റ് ഡോ.പി.എൻ.വിജയകുമാർ , ജനറൽ സെക്രട്ടറി സി.സി. കുട്ടപ്പൻ ,ജോ. സെക്രട്ടറി പി.രാജാറാം, ട്രഷറർ സി.എൻ.തങ്കച്ചൻ , ഗുരുകുല ഉപശ്രേഷ്ടൻ എം. ഭാസ്കരൻ , ഹൈ കൗൺസിൽ അംഗങ്ങളായ എം.എസ്. വിജയൻ ,എ.ആർ. ദിവാകരൻ, റ്റി.എസ്. മനോജ് കുമാർ , പി.ജി. ദിലീപ് കുമാർ , വി.റ്റി.രമേശ് എന്നിവർ പങ്കെടുത്തു. കൂടാതെ ഗുരുകുല സമിതി അംഗങ്ങൾ, യുവജന സംഘം ,മഹിളാ സമാജം, എംപ്ലോയിസ് ഫോറം ഭാരവാഹി കൾ എന്നിവരും കൊടിയേറ്റിൽ സന്നിഹിതരായിരുന്നു.
തുടർന്ന് അടിമസ്മാരകസ്തംഭത്തിൽ പുഷ്പാർച്ചനയും നടന്നു.