പപ്പടം പൊടിപൊടിക്കും..! സംസ്ഥാനത്ത് ഇന്ന് മുതല്‍ പപ്പടത്തിന് വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ പപ്പടത്തിന് വില കൂടും. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ച സാഹചര്യത്തിലാണ് പപ്പടത്തിന്റെ വില കൂട്ടാന്‍ തീരുമാനിച്ചതെന്ന് കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. കേരളത്തിലെ പപ്പടം ഉഴുന്നു കൊണ്ടാണ് നിര്‍മിക്കുന്നത്. ഉഴുന്നിന്റെയും പപ്പട കാരത്തിന്റെയും വില വര്‍ധനയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Advertisements

എന്നാല്‍ മൈദ കൊണ്ട് പപ്പടം നിര്‍മിച്ച് കുറഞ്ഞ വിലയില്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഇത്തരത്തിലുള്ള മായം ചേര്‍ത്ത പപ്പടങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ പാക്കിങ് കമ്മോഡിറ്റി ആക്ട് പ്രകാരമുള്ള പപ്പടത്തിന്റെ പേരും നിര്‍മാതാക്കളുടെ വിലാസവുമുള്ള പപ്പടം പാക്കറ്റുകള്‍ വാങ്ങണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.