പാമ്പാടി : വെളളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി വലിയ പെരുന്നാളായ മോർ സ്തേഫാനോസ് സഹദായുടെ ദു:ഖറോനോ പെരുന്നാളിന് കൊടിയേറി. വലിയ പെരുന്നാൾ കൊടിയേറ്റ് പള്ളി വികാരി റവ.ഫാ.തോമസ് ജയിംസ് കണ്ടമുണ്ടാരിൽ നിർവ്വഹിച്ചു. പളളി ട്രസ്റ്റി അഡ്വ.ഷൈജു .സി .ഫിലിപ്പ്, സെക്രട്ടറി പ്രദീപ് തോമസ് എന്നിവർ പങ്കെടുത്തു. നാളെ രാവിലെ 6.30 ന് പ്രഭാത നമസ്ക്കാരം, 7.00 ന് വിശുദ്ധ കുർബ്ബാന. 4 ,5,6 തീയതികളിൽ നടക്കുന്ന പെരുന്നാൾ കൺവൻഷൻ ഈ വർഷം ഉണ്ടായിരിക്കുന്നതല്ല.
6- തീയതി (6/1/22) ദനഹ പെരുന്നാൾ ആയതിനാൽ രാവിലെ 6.30 ന് പ്രഭാത നമസ്ക്കാരം, 7.00 ന് ദനഹായുടെ ശുശ്രൂഷ തുടർന്ന് റവ.ഫാ.ജോർജ് ജേക്കബ് കോട്ടപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന. 7- തീയതി (7/1/22) വിശുദ്ധ യൂഹാനോൻ മാംദോനയുടെ ഓർമ്മപ്പെരുന്നാൾ ആയതിനാൽ രാവിലെ 6.30 ന് പ്രഭാത പ്രാർത്ഥന, 7.00 ന് റവ.ഫാ.ഗീവറുഗീസ് കോളശ്ശേരിലിന്റെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന.വൈകുന്നേരം 6.00ന് സന്ധ്യാപ്രാർത്ഥന 7.00ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തി നിർഭരമായ പെരുന്നാൾ റാസ ആരംഭിക്കുന്നതാണ്. റാസ വാഹനത്തിൽ വലിയ പള്ളിയിൽ നിന്നിറങ്ങി നൊങ്ങൽ വഴി വെള്ളൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ചാപ്പലിൽ എത്തുന്നതും തുടർന്ന് സൂത്താറ, കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടത്തപ്പെടുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് റാസ ചാപ്പലിൽ നിന്ന് ആരംഭിച്ച് നൊങ്ങൽ ഇട്ട്യാടത്ത് പടി, വരിക്കമാക്കൽപ്പടി, മാങ്കുഴി, കോളശ്ശേരിപ്പടി വഴി ഏഴാംമൈൽ കുരിശിൻതൊട്ടിയിൽ എത്തുന്നതും തുടർന്ന് ധൂപപ്രാർത്ഥനയും,
തുടർന്ന് റാസ അവിടെ നിന്ന് ആരംഭിച്ച് റീത്തു പളളി പടി വഴി അണ്ണാടിവയൽ കുരിശിൻതൊട്ടിയിൽ എത്തുന്നതും ധൂപപ്രാർത്ഥനയക്കു ശേഷം അവിടെ നിന്ന് ആരംഭിച്ച് വലിയ പള്ളിയിൽ എത്തിച്ചേരുന്നതും തുടർന്ന് ആശിർവാദത്തൊടെ റാസ സമാപിക്കുന്നതാണ്. 8- തീയതി (8/1/22) വലിയ പെരുന്നാൾ ദിവസം രാവിലെ 7.30ന് പ്രഭാത പ്രാർത്ഥന, 8.30ന് പരിശുദ്ധ യാക്കോബായ സുറിയാനി സഭ മൊത്രപ്പോലീത്തൻ ട്രസ്റ്റിയും,കൊച്ചി, മലബാർ ഭദ്രാസനാധിപനുമായ ഡോ. ജോസഫ് മോർ ഗ്രിഗോറിയോസ് മൊത്രപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന,തുടർന്ന് പെരുന്നാൾ സന്ദേശം, പെരുന്നാൾ പ്രദിക്ഷണം, ആശിർവാദം, നേർച്ച, തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആദ്യഫല ലേലം,കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കുന്നതാണ്.
വലിയ പെരുന്നാളിന് പളളി വികാരി റവ.ഫാ.തോമസ് ജയിംസ് കണ്ടമുണ്ടാരിൽ, പള്ളി ട്രസ്റ്റി അഡ്വ.ഷൈജു .സി .ഫിലിപ്പ് ചിരട്ടേപ്പറമ്പിൽ, സെക്രട്ടറി പ്രദീപ് തോമസ് ചിരട്ടേപ്പറമ്പിൽ എന്നിവർ നേതൃത്വം നല്ക്കുന്നതാണ്. ഈ വർഷത്തെ പെരുന്നാളിൻ്റെ എല്ലാ ചടങ്ങുകളും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തപ്പെടുന്നതാണെന്നും, 7- തീയതിയിലെ റാസയും, 8- തീയതി പെരുന്നാൾ ചടങ്ങുകളും പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ എല്ലാ ഫേസ് ബുക്ക് പേജുകളിലും, പളളിയുടെ ഫേസ് ബുക്ക് പേജിലും, സഭയുടെ മറ്റ് മീഡിയകളിലും തൽസമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.