ലാഹോർ : സ്റ്റാര്‍ പേസര്‍ ഹാരിസ് റൗഫിനെതിരെ കടുത്ത അച്ചടക്ക നടപടിയുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. താരവുമായുള്ള എല്ലാ കരാറും പിസിബി അവസാനിപ്പിച്ചു.ഡിസംബറില്‍ ഓസ്‌ട്രേലിയന്‍ പര്യടനം നടത്തിയ പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന് വേണ്ടി കളിക്കാതെ മാറി നിന്ന താരം ഓസ്‌ട്രേലിയയുടെ ടി20 ലീഗായ ബിഗ് ബാഷില്‍ കളിക്കാന്‍ പോയിരുന്നു. ഇതാണ് ബോര്‍ഡിനെ ചൊടിപ്പിച്ചത്. കരാര്‍ റദ്ദാക്കിയതിന് പുറമേ ഈ വര്‍ഷം ജൂണ്‍ 30 വരെ ഒരു വിദേശ ലീഗില്‍ കളിക്കുന്നതിനും താരത്തിന് അനുമതി നല്‍കേണ്ടതില്ലെന്നും പിസിബി തീരുമാനിച്ചു. ഇതോടെ 2024ല്‍ നടക്കുന്ന ട്വന്റി20 ലോകകപ്പ് കഴിയുന്നത് വരെ ഒരു വിദേശ ലീഗിലും കളിക്കാന്‍ ഹാരിസ് റൗഫിന് കഴിയില്ലെന്ന സ്ഥിതിയായി.
ഇന്ത്യയില്‍ നടന്ന ലോകകപ്പിന് പിന്നാലെയാണ് മൂന്ന് മത്സര ടെസ്റ്റ് പരമ്ബര കളിക്കാനായി പാക് ടീം ഓസ്‌ട്രേലിയയിലേക്ക് പോയത്. തനിക്ക് വിശ്രമം വേണമെന്ന് ആവശ്യപ്പെട്ട റൗഫിന് ബോര്‍ഡ് അത് അനുവദിച്ച് കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ മെല്‍ബണ്‍ സ്റ്റാര്‍സിനായി കളിക്കാന്‍ താരം ഓസ്‌ട്രേലിയയിലേക്ക് പറക്കുകയും ചെയ്തു. പാകിസ്ഥാന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിലും ടെസ്റ്റ് മത്സരങ്ങളിലും കളിക്കാതെ പണം മാത്രം ലക്ഷ്യമിട്ട് വിദേശ ലീഗുകളിലും ടി20 ക്രിക്കറ്റിലും മാത്രം കളിക്കുന്നതിനെ മുന്‍ നായകന്‍ വസീം അക്രം ഉള്‍പ്പെടെയുള്ള താരങ്ങള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വലിയ താരമാകണമെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാകണമെന്ന ഉപദേശമാണ് അക്രം യുവതാരങ്ങള്‍ക്ക് നല്‍കിയത്. മതിയായ കാരണങ്ങള്‍ ബോധിപ്പിക്കുകയോ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യാതെ ഹാരിസ് റൗഫ് ടെസ്റ്റ് പരമ്ബരയില്‍ നിന്ന് വിട്ടു നിന്നതിനാലാണ് കരാര്‍ റദ്ദാക്കുന്നതെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ പാകിസ്ഥാന്‍ 3-0ന് നാണംകെട്ട തോല്‍വി വഴങ്ങിയിരുന്നു. ഉതും റൗഫിനെതിരെ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരാക്കി.