ന്യൂസ് ഡെസ്ക് : ടേബിള്‍ ടെന്നീസില്‍ ചൈനയെ വീഴ്ത്തുക എന്ന അപ്രാപ്യമായ കാര്യം സാധ്യമാകുന്നതിന് ഏറെ അടുത്ത് എത്തിയിരുന്നു ഇന്ന് ഇന്ത്യന്‍ വനിതകള്‍. ഐടിടിഎഫ് ലോക ടീം ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്സ് ഫൈനല്‍സ് 2024ല്‍ ഗ്രൂപ്പ് 1 മത്സരത്തില്‍ ഇന്ത്യ ഇന്ന് ചൈനയോട് 2-3ന് പൊരുതി വീണപ്പോള്‍ ചരിത്രമാണ് ഇന്ത്യയുടെ കൈകളില്‍ നിന്ന് വഴുതി വീണത്.
ചൈനീസ് ഒന്നാം നമ്പര്‍ താരം സുന് യിംഗ്ഷായെ 3-1ന് പരാജയപ്പെടുത്തി അയിഖ മുഖര്‍ജ്ജി ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തപ്പോള്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം മണിക ബത്ര 1-3 ചൈനയുടെ വാംഗ് മാന്യുവിനോട് പരാജയപ്പെട്ടു. ശ്രീജ അകുല വാംഗ് യിഡിയെ 3-0ന് പരാജയപ്പെടുത്തിയപ്പോള്‍ ഇന്ത്യയ്ക്ക് പിന്നീട് വേണ്ടത് ഒരു വിജയം ആയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ഫോമിലേക്ക് മടങ്ങിയെത്തിയ സുന് യിംഗ്ഷാ മണിക ബത്രയെ 3-1ന് പരാജയപ്പെടുത്തിയപ്പോള്‍ അയിഖ വാംഗ് മാന്യുവിനോട് 0-3ന് പരാജയം ഏറ്റുവാങ്ങി.