അശ്വിന് പകരം ദേവ്ദത്ത് : പക്ഷേ ബാറ്റിങ്ങും ബൗളിംങ്ങും  ഇല്ല 

രാജ്കോട്ട് : അമ്മയുടെ അസുഖത്തെ തുടർന്ന് രാജ്കോട്ട് ടെസ്റ്റില്‍ നിന്ന് പിന്മാറിയ അശ്വിന് പകരക്കാരനായി ദേവ്ദത്ത് പടിക്കലാണ് ഇന്ത്യൻ ടീമില്‍ ഇന്നുമുതല്‍ കളിച്ചത്.എന്നാല്‍ താരത്തിന് ബാറ്റ് ചെയ്യാനോ പന്തെറിയാനോ ആവില്ല. കൂടാതെ ടീമിനെ നയിക്കാനും സാധിക്കില്ല. സബ്സ്റ്റിട്യൂട്ട് ഫീള്‍ഡർ എന്ന നിലയ്‌ക്കാണ് പടിക്കല്‍ ടീമിലെത്തിയത്. അശ്വിൻ പരിക്കോ രോഗമോ കാരണമല്ല ടീമിന് പുറത്തായത്, ഇതുകൊണ്ടാണ് ദേവദത്തിന് ഫീള്‍ഡർ മാത്രമായി കളത്തിലിറങ്ങേണ്ടി വന്നത്. അതും ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ സമ്മത പ്രകാരമാണ് അദ്ദേഹം ഫീള്‍ഡറായത്. എല്ലാവർക്കും സ്വീകരായമായ കാര്യത്തിനാണ് അശ്വിൻ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാലാണ് അദ്ദേഹത്തിന് പകരം ഒരാളെ ഇറക്കാൻ സാധിച്ചത്. ഇത് ക്രിക്കറ്റ് നിയമം അനുവദിക്കുന്നുണ്ട്. അമ്പയറുടെ തീരുമാനത്തിന് അനുസരിച്ച്‌ വിക്കറ്റ് കീപ്പിംഗും ചെയ്യാം. ക്രിക്കറ്റ് നിയമമായ എം.സി.സി പ്രകാരമാണ് പടിക്കല്‍ കളത്തിലിറങ്ങിയത്. കെ.എല്‍ രാഹുലിന് പരിക്കേറ്റതോടെയാണ് താരം ടീം സ്ക്വാഡില്‍ ഇടംപിടിച്ചത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.