രാജ്കോട്ട് : അമ്മയ്ക്ക് മെഡിക്കല്‍ അത്യാഹിതമുണ്ടായതിനാല്‍ രാജ്കോട്ട് ടെസ്റ്റിനിടെ വിട്ടുനിന്ന രവിചന്ദ്രന്‍ അശ്വിന് ടീമില്‍ മടങ്ങിയെത്തുന്നു. നാലാംദിവസമായ ഞായറാഴ്ച താരം ടീമിനൊപ്പം ചേരുമെന്ന് ബി.സി.സി.ഐ. അറിയിച്ചു.
രാജ്കോട്ട് ടെസ്റ്റില്‍നിന്ന് രണ്ടാംദിവസം ടെസ്റ്റില്‍ 500 വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിനു പിന്നാലെയാണ് അശ്വിന് നാടായ ചെന്നൈയിലേക്ക് മടങ്ങിയത്. അശ്വിൻ തിരികെയെത്തുന്നത് ബൗളിംഗ് യൂണിറ്റിന് കരുത്ത് പകരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിസിസിഐ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് അശ്വിൻ 4ാം ദിവസം മുതല്‍ രാജ്കോട്ട് ടെസ്റ്റില്‍ ജോയിൻ ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. നിലവില്‍ അശ്വിന് പകരം ദേവ്ദത്ത് പടിക്കലാണ് ടീമിലുള്ളത്. സബ്സ്റ്റിട്യൂട്ട് ഫീള്‍ഡർ എന്ന നിലയില്‍ കളിക്കുന്ന പടിക്കലിന് ബാറ്റിംഗിനോ ബൗളിംഗിനോ അനുമതിയില്ല. നേരത്തെ കുല്‍ദീപ് യാദവും അശ്വിൻ മടങ്ങിയെത്തുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു.