ഇനി അവന്റെ കാലമാണ്. ജയ്‌സ്വാള്‍ യുഗം. അതുല്യ പ്രതിഭയെന്ന് മുൻ ഇന്ത്യൻ താരം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിലും തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കാൻ യുവതാരം ജയസ്വാളിന് സാധിച്ചിരുന്നു.മത്സരത്തില്‍ ഇന്ത്യക്കായി രണ്ടാം ഇന്നിങ്സില്‍ ഒരു തട്ടുപൊളിപ്പൻ പ്രകടനമാണ് ജയസ്വാള്‍ കാഴ്ചവച്ചത്. മത്സരത്തില്‍ 104 റണ്‍സ് നേടിയ ശേഷമായിരുന്നു മൂന്നാം ദിവസം ജയസ്വാള്‍ റിട്ടയേർഡ് ഹർട്ടായി മടങ്ങിയത്.മത്സരത്തിലെ ജയസ്വാളിന്റെ ഇന്നിംഗ്‌സിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഒരു സ്പെഷ്യല്‍ താരമായി മാറാനുള്ള എല്ലാ മേന്മകളും ജയസ്വാളിനുണ്ട് എന്നാണ് മഞ്ജരേക്കർ പറയുന്നത്. അവന്റെ ആക്രമണ മനോഭാവം ഇന്ത്യയ്ക്ക് ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്നതായും മഞ്ജരേക്കർ കൂട്ടിച്ചേർക്കുകയുണ്ടായി.”മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ അവൻ ബാറ്റിംഗ് ആരംഭിച്ച രീതി എന്നെ കുറച്ച്‌ നിരാശയിലാക്കിയിരുന്നു. അവൻ പ്രതിരോധാത്മകമായി കളിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന് എനിക്ക് തോന്നി. എന്തെന്നാല്‍ അവൻ ഒരു സ്വാഭാവിക ആക്രമണ മനോഭാവമുള്ള താരമാണ്. പക്ഷേ ആദ്യ കുറച്ചു ബോളുകള്‍ക്കു ശേഷം തന്റെ പ്രതാപ കാലത്തിലേക്ക് തിരികെ വന്നു.””ശേഷം വെടിക്കെട്ട് തീർക്കാൻ തുടങ്ങി. ടെസ്റ്റ് ക്രിക്കറ്റ് മോഡലില്‍ നിന്ന് പെട്ടെന്ന് അവൻ ട്വന്റി20 മോഡലിലേക്ക് വന്നത് അവിശ്വസനീയം തന്നെയായിരുന്നു. ഒരു ട്വന്റി20 മത്സരത്തിലേതുപോലെയാണ് 50 ബോളുകള്‍ക്ക് ശേഷം അവൻ അവന്റെ സ്ട്രൈക് റേറ്റ് തിരികെ പിടിച്ചത്.”- മഞ്ജരേക്കർ പറയുന്നു.

Advertisements

“ചില പ്രതിരോധാത്മകമായ ഷോട്ടുകള്‍ കളിച്ചാണ് ജയസ്വാള്‍ തന്റെ ഇന്നിങ്സ് ആരംഭിച്ചത്. അതിന് ശേഷമാണ് സവിശേഷമായ ബാറ്റിംഗ് പ്രകടനം അവൻ പുറത്തെടുത്തത്. അവനില്‍ നിന്ന് സ്വീപ്പുകള്‍, റിവേഴ്സ് സ്വീപ്പുകള്‍, സ്വിച്ച്‌ സ്വീപ്പുകള്‍ അടക്കമുള്ള ഷോട്ടുകള്‍ ഉണ്ടായി. മാത്രമല്ല അതിമനോഹരമായ ഡ്രൈവുകളും ബാറ്റില്‍ നിന്ന് വന്നു.””വെടിക്കെട്ട് തീർക്കേണ്ട സമയത്ത് അവൻ വെടിക്കെട്ട് തീർത്തു. ഒരു അസാധ്യ കളിക്കാരനാവാനുള്ള എല്ലാ മേന്മകളും ജയസ്വാളില്‍ ഞാൻ കാണുന്നുണ്ട്. അവന്റെ അതുല്യമായ പ്രതിഭ വിളിച്ചോതുന്ന ഇന്നിംഗ്സ് തന്നെയാണ് മത്സരത്തില്‍ കാണാൻ സാധിച്ചത്.”- മഞ്ജരേക്കർ കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒരു വെടിക്കെട്ട് തുടക്കം തന്നെയായിരുന്നു ജയസ്വാള്‍ നല്‍കിയത്. ജയസ്വാളിന്റെ മികവിലാണ്ഇന്ത്യ ആദ്യ ദിവസം ആദ്യ സമയത്ത് തന്നെ കൃത്യമായ ആധിപത്യം സ്ഥാപിച്ചത്. മാത്രമല്ല ഇന്ത്യയെ മികച്ച ഒരു ലീഡിലേക്ക് നയിക്കാനും മൂന്നാം ദിവസം ജയസ്വാളിന് സാധിച്ചു.ശേഷം നാലാം ദിവസം ഇംഗ്ലണ്ടിനെ കൂടുതല്‍ സമ്മർദ്ദത്തില്‍ ആക്കാനും ജയസ്വാളിന് കഴിഞ്ഞിട്ടുണ്ട്. ഈ പരമ്ബരയിലൂടനീളം വളരെ മികച്ച പ്രകടനങ്ങളാണ് ജയസ്വാളിന്റെ കാഴ്ച വെച്ചിട്ടുള്ളത്. മറ്റു പല വമ്ബൻ ബാറ്റർമാരും പരാജയപ്പെട്ട സമയത്ത് ഇന്ത്യയുടെ നട്ടെല്ലായി മാറുകയായിരുന്നു ജയസ്വാള്‍.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.