ചെന്നൈ : റുപേ പ്രൈം വോളിബോള്‍ പവേര്‍ഡ് ബൈ എ23 സീസണ് മൂന്നില്‍ അഹമ്മദാബാദിന് തുടര്‍ച്ചയായ രണ്ടാം ജയം. ഞായറാഴ്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ആദ്യ സീസണിലെ ജേതാക്കളായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ അഹമ്മദാബാദ് തോല്‍പ്പിച്ചത്.സ്കോര്‍: 15-13, 15-9, 15-6. ആദ്യ സെറ്റില്‍ മാത്രമാണ് കൊല്‍ക്കത്ത് മികച്ച പ്രകടനം നടത്താനായാത്.
മൂന്നാം സെറ്റില്‍ തീര്‍ത്തും ദുര്‍ബലമായിരുന്നു ടീം.നന്ദഗോപാലിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു. ജയത്തോടെ നാലു പോയിന്റുമായി അഹമ്മദാബാദ് ആദ്യ സ്ഥാനം നിലനിര്‍ത്തി. കൊല്‍ക്കത്തയുടെ തുടര്‍ച്ചായ രണ്ടാം തോല്‍വിയാണിത്. ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ മുംബൈ മിറ്റിയോഴ്സ് ഹൈദരാബാദ് ബ്ലാക്ക് ഹോക്സിനെ നേരിടും.