‘ഞങ്ങള്‍ പറഞ്ഞത് ഹൈക്കോടതി ശരിവെച്ചു’; വിധികേട്ട് പൊട്ടിക്കരഞ്ഞ് കെ.കെ. രമ

കൊച്ചി : ടി.പി. ചന്ദ്രശേഖരൻ വധക്കേസില്‍ അപ്പീലുകളിലെ ഹൈക്കോടതി വിധിയില്‍ സന്തോഷമെന്ന് ടി.പിയുടെ ഭാര്യയും വടകര എം.എല്‍.എയുമായ കെ.കെ രമ. തങ്ങള്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ഹൈക്കോടതി ശരിവച്ചിരിക്കുന്നുവെന്നും രമ പറഞ്ഞു. ഹൈക്കോടതിയുടെ പരിസരത്ത് നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. പൊട്ടിക്കരഞ്ഞുകൊണ്ടാണ് കെ.കെ. രമ വിധി പ്രസ്താവം കേട്ടത്. ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നത്. ഞങ്ങള്‍ വളരെ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ഹൈക്കോടതിയും ശരിവച്ചിരിക്കുന്നു. വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചു. അതോടൊപ്പം മുൻ ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ.കെ കൃഷ്ണൻ, കൂത്തുപറമ്പിലെ ജ്യോതിബാബു എന്നിവർ കൂടി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

Advertisements

അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാർട്ടി ആലോചിച്ച്‌ വെട്ടിക്കൊന്നത്. അഞ്ച് മാസം നീണ്ടുനിന്ന വാദമാണ് കോടതിയില്‍ നടന്നത്. അഭിഭാഷകർ നല്ല രീതിയില്‍ കേസ് കെെകാര്യം ചെയ്തു. ഞങ്ങള്‍ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് ഇതെന്നും കെ.കെ. രമ പറഞ്ഞു. 2012 മേയ് നാലിനാണ് ആർഎംപി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരനെ വടകര വള്ളിക്കോട് വെച്ച്‌ അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മില്‍നിന്ന് വിട്ടുപോയി സ്വന്തമായി പാർട്ടിയുണ്ടാക്കിയ ചന്ദ്രശേഖരനോടുള്ള പകവീട്ടുന്നതിന് സിപിഎമ്മകാരായ പ്രതികള്‍ കൊലപാതകം നടത്തി എന്നാണ് കേസ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.