എറണാകുളം : മസാലബോണ്ട് കേസില്‍ തോമസ് ഐസക്ക് ഹാജരായേ മതിയാകൂ എന്ന് ഇ.ഡി. എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഐസക്കിനറിയാം. അറസ്റ്റുള്‍പ്പെടെ ഉണ്ടാകില്ലെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു..ഇ ഡി ക്ക് മുന്നില്‍ ഹാജരാകാൻ കഴിയില്ല. സമൻസ് നിയമവിരുദ്ധം എന്ന് ഐസക് ആവർത്തിച്ചു. സമൻസ് തടയണം എന്ന ഐസക്കിന്റെ ആവശ്യത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്ല. ഇ.ഡിയുടെ റിപ്പോർട്ടിനായി ഹർജികള്‍ മാർച്ച് 7 ലേക്ക് മാറ്റി.
അതേ സമയം ഇ ഡിക്ക് മുൻപില് ഹാജരാകാൻ തയ്യാറെന്ന് കിഫ്ബി വ്യക്തമാക്കി. സി ഇ ഒ ഹാജരാകില്ല. പകരം ഡി ജി എം ഹാജരാകുമെന്ന് കിഫ്ബി ഹൈക്കോടതിയെ അറിയിച്ചു. തത്കാലം കിഫ്ബിയുടെ ഫിനാൻസ് ഡി ജി.എം ഹാജരാകുന്നതില്‍ എതിർപ്പില്ലെന്ന് ഇഡി നിലപാടറിയിച്ചു. ഈ മാസം 27,28 തിയതില്‍ ഡിജിഎം ഇഡിക്ക് മുന്നില്‍ ഹാജരാകും. ഈ ഘട്ടത്തില്‍ അറസ്റ്റ് ഉണ്ടാകില്ല എന്ന ഇ ഡി ഉറപ്പ് കോടതി രേഖപ്പെടുത്തി. ചോദ്യം ചെയ്യല്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇ.ഡി ആവശ്യപ്പെട്ട രേഖകള്‍ കൊടുക്കാൻ തയ്യാറാണെന്നും കിഫ്ബി കോടതിയില്‍ വ്യക്തമാക്കി.