മാർ സ്ലീവാ മെഡിസിറ്റിയിലെ ഓർത്തോപീഡിക്സ് ഇനി സെന്റർ ഓഫ് എക്സലൻസ് നിലവാരത്തിലേക്ക് ; ഉദ്ഘാടനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള നിർവ്വഹിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിലെ ഓർത്തോപീഡിക്സ് വിഭാഗത്തെ സെന്റർ ഓഫ് എക്സലൻസ് നിലവാരത്തിലേക്ക് ഉയർത്തിയതിന്റെ ഉദ്ഘാടനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള നിർവ്വഹിച്ചു. അക്കാദമിക് മികവിന് ഒപ്പം അനുഭവങ്ങളുടെ സാക്ഷ്യപത്രങ്ങൾ കൂടി ചേരുമ്പോഴാണ് ഒരു സ്ഥാപനം മികവിന്റെ കേന്ദ്രമാകുന്നതെന്നും ഇക്കാര്യത്തിൽ പാലാ മാർ സ്ലീവാ മെഡിസിറ്റി ഉന്നത നിലയിലാണെന്നും ഗവർണർ പറഞ്ഞു. ലോകോത്തര നിലവാരമുള്ള ചികിത്സ ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റിയിൽ ഓർത്തോപീഡിക്സ് സെന്റർ ഓഫ് എക്സലൻസിലൂടെ ആരോഗ്യരംഗത്ത് വലിയൊരു നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നതെന്നു അധ്യക്ഷത വഹിച്ച പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. രോഗികളുടെ സുരക്ഷയ്ക്കും, പരിചരണത്തിനും ഏറ്റവും ഉയർന്ന പരിഗണന നൽകുന്ന കേന്ദ്രം കൂടിയാണ് മാർ സ്ലീവാ മെഡിസിറ്റി.

Advertisements

വൈദഗ്ദ്യം നിറഞ്ഞ ഡോക്ടർമാർ, ഉയർന്ന നിലവാരമുള്ള രോഗിപരിചരണം, ഗവേഷണം, സാങ്കേതിക വിദ്യ എന്നിവയുടെ അടിസ്ഥാനത്തിൽ എല്ലാ ചികിത്സകളും ഉന്നത നിലവാരത്തിൽ ആക്കിയാണ് സെന്റർ ഓഫ് എക്സലൻസിൽ എത്തിയതെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ക്ലിനിക്കൽ വൈദഗ്ധ്യം,അക്കാദമിക് പരിശീലനം , മൾട്ടി ഡിസിപ്ലിനറി സമീപനം, അക്രഡിറ്റേഷൻ‌ തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ കൂടി പാലിച്ചാണ് ഓർത്തോപീഡിക്സ് വിഭാഗം മികവിന്റെ കേന്ദ്രമായതെന്നു ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു. അന്താരാഷ്‌ട്ര നിലവാരത്തിന് തുല്യമായ വിജയനിരക്കിൽ ജോയിന്റ് റീപ്ലേസ്‌മെന്റ് സർജറികൾ, നിശ്ചിത കാലയളവിനുള്ളിൽ ഏറ്റവുമധികം ജോയിൻ്റ് റീപ്ലേസ്‌മെൻ്റ് സർജറികൾ നടത്തിയതിൻ്റെ പ്രത്യേക നേട്ടം എന്നിവ കൈവരിച്ച ഓർത്തോപീഡിക്സ് ചികിത്സാ വിഭാഗത്തിന് ഒപ്പം അനസ്തേഷ്യ, ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി, വാസ്കുലർ സർജറി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ എന്നീ വിഭാഗങ്ങളുടെ സംയോജിത പ്രവർത്തനം കൂടി ചേർന്നാണ് സെന്റർ ഓഫ് എക്‌സലൻസ് നേടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ഒ.ടി.ജോർജ് സെന്റർ ഓഫ് എക്സലൻസിന്റെ പ്രവർത്തനം വിശദീകരിച്ചു.
ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൽട്ടന്റ് ആൻഡ് ഡിപ്പാർട്ട്മെന്റ് കോ ഓർഡിനേറ്റർ പ്രഫ.ഡോ.മാത്യു ഏബ്രഹാം, സീനിയർ കൺസൽട്ടന്റ് ഡോ.രാജീവ് പി.ബി എന്നിവർ പ്രസംഗിച്ചു. എ.എച്ച്.പി.ഐ യുടെ എക്സലൻസ് ഇൻ ഹോസ്പിറ്റൽ ഓപ്പറേഷൻസ് (നോൺ ക്ലിനിക്കൽ) അവാർഡ് നേടിയതിന് ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ഓപ്പറേഷൻസ് വിഭാഗം എ.ജി.എം. ഡോ.രശ്മി നായർ, മാർ സ്ലീവാ ഹീലിയോസ് അവാർഡ് നേടിയ ആശുപത്രി ഓപ്പറേഷൻസ് വിഭാഗത്തിലെ ജെലീല ജേക്കബ്, അഞ്ജു ജേക്കബ്, ടിന്റു ജോർജ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പരിസ്ഥിതി മിത്ര അവാർഡ് നേടിയതിനു സപ്പോർട്ട് സർവീസ് അസി.മാനേജർ ജിബിൻ ജോസഫ്, ഈറ്റ് റൈറ്റ് കാമ്പസ് അവാർഡ് നേടിയതിനു ആശുപത്രി ഓപ്പറേഷൻസ് സീനിയർ മാനേജർ അനൂപ് ചാക്കോ, എഫ് ആൻഡ് ബി മാനേജർ തോമസ് ജേക്കബ് എന്നിവരെ ചടങ്ങിൽ​ഫലകം നൽകി ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആദരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.