കോട്ടയം : കോട്ടയത്തിൻ്റെ ജലാശയ ടൂറിസം സ്വപ്നങ്ങൾക്ക് നിറം പകർന്ന് മീനച്ചിലാർ -മീനന്തറയാർ – കൊടൂരാർ പുനർ സംയോജന പദ്ധതി. പദ്ധതിയുടെ ഭാഗമായി കോടിമതയിൽ നിന്നും ടൂറിസം ബോട്ടിംഗ് ആരംഭിക്കുന്നു. ഇതിനോടനുബന്ധിച്ച് സതേൺ ബോട്ട്സ് എന്ന സ്ഥാപനം ഇരുന്നൂറിൽ പരം ജലയാനങ്ങളുടെ നിർമ്മാണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കോടിമത നാലുവരിപ്പാതയുടെ തുടക്കത്തിൽ പെട്രോൾ പമ്പിനു സമീപത്തുകൂടി പടിഞ്ഞാറോട്ട് 250 മീറ്റർ ദൂരത്തിൽ കൊടൂരാർ തിരത്താണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. നാളെ വൈകുന്നേരം 4 ന് വിവിധ തരം ജലയാനങ്ങൾ വെള്ളത്തിലിറക്കി പ്രദർശിപ്പിക്കുന്നു.
Advertisements