രോഗമുക്തിയുടെ പൂക്കാലം; അർബുദത്തെ അതിജീവിച്ചവർ ആസ്റ്റർ മെഡ്സിറ്റിയിൽ ഒത്തുകൂടി

കൊച്ചി: എല്ലാം അവസാനിച്ചുവെന്ന് കരുതിയിടത്ത് നിന്ന് പൊരുതിനേടിയ ബാക്കിജീവിതം പ്രതീക്ഷകളുടേതാണെന്ന് തെളിയിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റിയിൽ നിന്ന് രോഗമുക്തി നേടിയവർ. ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ നടന്ന ചടങ്ങാണ് വൈകാരിക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് കാൻസറിനെ അതിജീവിച്ച ഇരുപതിലേറെപ്പേരാണ് ഒത്തുകൂടിയത്. റേഡിയേഷൻ തെറാപ്പിയിലൂടെ ജീവിതം തിരിച്ചുപിടിച്ചവർ ആസ്റ്റർ മെഡ്‌സിറ്റി അങ്കണത്തിൽ ഒരിക്കൽ കൂടി ഒത്തുചേർന്ന് പോരാട്ടത്തിന്റെ ഓർമ്മകൾ പങ്കുവെച്ചു. വാക്കുകൾ മുറിഞ്ഞും ഇടറിയും പ്രതിധ്വനിച്ച അന്തരീക്ഷം. അതിജീവിക്കാൻ പ്രേരിപ്പിച്ച ശക്തികൾക്കും മുന്നോട്ടുള്ള ജീവിതത്തിലെ പ്രതീക്ഷകൾക്കും സ്മാരകമായാണ് അവർ ആശുപത്രിയങ്കണത്തിൽ പൂച്ചെടികൾ നട്ടത്.

Advertisements

ഗാർഡൻ ഓഫ് ഹീൽ അഥവാ “രോഗശാന്തിയുടെ തോട്ടം” എന്ന ഈ പൂന്തോട്ടം കാണുമ്പോൾ ഏവരിലും പ്രത്യാശയുണരണമെന്നാണ് ആശുപത്രി ജീവനക്കാരുടെ ആഗ്രഹം. റേഡിയേഷൻ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ദുർഗപൂർണ, സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ജെം കളത്തിൽ, ഹെമാറ്റോളജി ആൻഡ് ഹേമറ്റോ ഓങ്കോളജി സീനിയർ കൺസൽട്ടന്റ് ഡോ. രാമസ്വാമി എൻ വി, ഹെമാറ്റോളജി ആൻഡ് ഹേമറ്റോ ഓങ്കോളജി കൺസൽട്ടന്റ് ഡോ. ദീപക് ചാൾസ്, ആസ്റ്റർ മെഡ്‌സിറ്റി ഹെഡ് ഓഫ് ഓപ്പറേഷൻസ് ധന്യ ശ്യാമളൻ തുടങ്ങിയവരും മറ്റ് ആശുപത്രി ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. ആശുപത്രിയോരത്തെ കായലിൽ ബോട്ട് സവാരിയും നടത്തിയാണ് അതിഥികൾ മടങ്ങിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.