മരണത്തെ മാടി വിളിക്കുന്ന പൂന്തോട്ടം ! ഇവിടെ എത്തുന്നവർക്ക് ജാഗ്രത വേണം ; അറിയാം മരണത്തിൻ്റെ ഈ ഉദ്യാനത്തെ

ന്യൂസ് ഡെസ്ക് : പക്ഷികളുടെ കളകള നാദം, തേൻ നുകരാൻ എത്തുന്ന കുരുവികളും പൂത്തുമ്ബികളും പിന്നെ ചിത്രശലഭങ്ങളും! ഇതൊക്കെയായിരിക്കും സുഗന്ധപൂരിതമായ ഉദ്യാനമെന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ തെളിഞ്ഞു വരുന്ന ചിത്രം.എന്നാല്‍ മരണത്തെ മാടിവിളിക്കുന്ന പൂന്തോട്ടത്തെ കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടോ? എങ്കില്‍ അങ്ങേയറ്റം ഭയത്തോടെ കടന്നു ചെല്ലേണ്ട ഒരു പൂന്തോട്ടമുണ്ട് അങ്ങ് യുകെയില്‍. അറിയാം..

Advertisements

നോർത്തംബർലൻഡിലുള്ള ആൻവിക് ഗാർഡനാണ് മരണത്തിലേക്ക് നമ്മെ തള്ളിവിടാൻ ശേഷിയുള്ള ആ പൂന്തോട്ടം. ലോകത്തിലെ ഏറ്റവും അപകടകരമായതും വിഷം നിറഞ്ഞതുമായ പൂന്തോട്ടമെന്നും ഈ ഉദ്യാനം അറിയപ്പെടുന്നു. 2005ലാണ് അത്യന്തം ജാഗ്രതയോടെ വിഷ സസ്യങ്ങള്‍ വച്ചു പിടിപ്പിക്കാൻ വേണ്ടി മാത്രം ഈ പൂന്തോട്ടം നിർമ്മിച്ചത്. ചില സ്ഥലങ്ങളിലേക്ക് കയറുമ്ബോള്‍ തന്നെ ‘നെഗറ്റീവ് വൈബാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ടാവും. പലപ്പോഴും നമുക്ക് തന്നെ അത് അനുഭവപ്പെട്ടിരിക്കാം. അത്തരത്തില്‍ അസ്ഥികുട സൈൻ പതിപ്പിച്ച്‌ നമ്മെ സ്വാഗതം ചെയ്യുകയാണ് ആൻവിക് ഗാർഡണ്‍. ‘ഈ പൂന്തോട്ടം നിങ്ങളെ കൊലപ്പെടുത്തിയേക്കാം’ എന്ന സന്ദേശത്തോടെയാണ് പ്രവേശന കവാടം ആളുകള്‍ക്ക് മുന്നില്‍ തുറന്നിട്ടിരിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരണത്തെ പേടിയില്ലാത്തവരും സാഹസികതയും വെല്ലുവിളികളും ഏറ്റെടുക്കുന്നവരുമാണ് നിങ്ങളെങ്കില്‍ ഈ പൂന്തോട്ടം മരണമണി മുഴക്കി നിങ്ങളെ സ്വാഗതം ചെയ്യുന്നു.

പൂന്തോട്ടത്തിലേക്ക് കടന്നാല്‍ സസ്യങ്ങളില്‍ നിന്നും നിശ്ചിത അകലം പാലിക്കണമെന്നും സസ്യങ്ങള്‍ മണത്തു നോക്കാനോ, ഇവയില്‍ സ്പർശിക്കാനോ രുചിച്ചു നോക്കാനോ പാടില്ലെന്നുമുള്ള കർശന നിർദ്ദേശവും അധികൃതർ നല്‍കുന്നുണ്ട്. മനുഷ്യനെ കൊലപ്പെടുത്താൻ ശേഷിയുള്ള അതിമാരക വിഷ സസ്യമെന്ന വിശേഷണത്തോടെ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച റിസിൻ എന്ന സസ്യമാണ് ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നത്. യുകെയില്‍ ഇവ കാസ്റ്റർ ബീൻ, കാസ്റ്റർ ഓയില്‍ പ്ലാന്റ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ സസ്യത്തിന്റെ അംശം ചെറിയ അളവില്‍ പോലും ശരീരത്തില്‍ പ്രവേശിച്ചാല്‍ മരണം സംഭവിക്കുമെന്ന് വിദഗ്ധർ പറയുന്നു. നാഡിവ്യൂഹങ്ങളെയും ശ്വാസകോസത്തെയും ഹൃദയത്തെയും ബാധിക്കാൻ ശേഷിയുള്ള സസ്യങ്ങളും ഇവിടെയുണ്ട്.

വുള്‍ഫ്‌സ്‌ബെയിൻ സസ്യങ്ങളാണ് ഇവ. മാരക വിഷം അടങ്ങിയിട്ടുള്ള ലാബർണം എന്ന സസ്യവും ഹെല്ലോബോർ സസ്യവും പൂന്തോട്ടത്തിലെ അപകട സാധ്യതകള്‍ വർദ്ധിപ്പിക്കുന്നു.സയനൈഡ് വാതകങ്ങള്‍ പോലുള്ള അത്യന്തം വിഷകരമായ വാതകങ്ങള്‍ പുറത്തുവിടാൻ ശേഷിയുള്ള സസ്യജാലങ്ങളാണ് ഇവിടെയുള്ളത്. അതിനാല്‍ വളരെ സൂക്ഷ്മതയോടെയാണ് പൂന്തോട്ടത്തിലെ ജീവനക്കാർ ഇവയെ പരിപാലിച്ചു പോരുന്നത്. മനുഷ്യനെ കൊല്ലുന്ന പൂന്തോട്ടമെന്ന ഖ്യാതിയാണ് ഇതിനുള്ളതെങ്കിലും ഇവിടുത്തെ ചില സസ്യങ്ങള്‍ അർബുദ ചികിത്സയ്‌ക്കും ഉപയോഗപ്പെടുത്താറുണ്ട്. ഓരോ ഋതുക്കള്‍ മാറി വരുമ്പോള്‍ പഴയ സസ്യങ്ങള്‍ നശിപ്പിച്ച്‌ പുതിയവ വച്ചു പിടിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.