മലയാളത്തിന്റെ ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസിന്റെ ആറാം സീസണ് തുടങ്ങുന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്. ഇക്കുറി കുറച്ച് നേരത്തെ ഫെബ്രുവരിയില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ മാര്‍ച്ചിലേ ബിഗ് ബോസ് ഷോയുടെ ആറാം സീസണ് കാണാനാകൂ എന്നും പ്രതിനിധികളാകാൻ കടുത്ത മത്സരമാണ് നടക്കുന്നത് എന്നുമാണ് അറിയാൻ കഴിയുന്നത്. വലിയ മാറ്റങ്ങളുമായാണ് ഇത്തവണ ഷോ തുടങ്ങാൻ തീരുമാനിച്ചിട്ടുള്ളത് എന്ന് നേരത്തെ പുറത്തുവിട്ട പ്രമോയില്‍ ഏഷ്യാനെറ്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മത്സരാര്‍ഥികളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
വളരെ മികച്ച മത്സരാര്‍ഥികളെ തന്നെ ഷോയില്‍ പങ്കെടുപ്പിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ആരൊയെക്കെ മത്സരാര്ഥികളാകണം എന്ന തീരുമാനമെടുക്കുന്നത് അന്തിമ ഘട്ടത്തിലാണ്. ആരൊക്കെയാകും അവര്‍ എന്നത് ഷോ തുടങ്ങിയാല്‍ മാത്രമേ വ്യക്തമാകൂ, ഇത്തവണയും കോമണര്‍ ഉണ്ടാകും എന്നാണ് ഷോയുടെ അധികൃതരില്‍ നിന്ന് ലഭിക്കുന്ന സൂചന. നിലവിലെ തയ്യാറെടുപ്പ് അനുസരിച്ച് മാര്‍ച്ച് ആദ്യയാഴ്ചയോടെ ബിഗ് ബോസിന്റെ ആറാം സീസണ് തുടങ്ങാനാണ് സാധ്യത. ബിഗ് ബോസ് സീസണ് ആറ് ആരംഭിക്കുന്നതിന്റെ ഭാഗമായി നേരത്തെ ലോഗോ പുറത്തിറക്കിയിരുന്നു. നിരവധി ചക്രങ്ങളാല്‍ മെനഞ്ഞെടുത്തതാണ് ലോഗോ. അതില്‍ മിന്നല്‍പ്പിണരിനാല്‍ ആറെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ലോഞ്ചിംഗ് എന്നായിരിക്കും എന്ന് പ്രഖ്യാപിച്ചിട്ടില്ല. ബിഗ് ബോസ് ആറ് ഫെബ്രുവരി അവസാനത്തോടെയാകും പ്രേക്ഷകരിലേക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാബുമോനും മണിക്കുട്ടനും ദില്‍ഷയും അഖിലുമാണ് ബിഗ് ബോസ് മലയാളത്തില്‍ ഓരോ സീസണിലും ജേതാവായത്. പുതിയ മത്സരാര്‍ഥികള്‍ പേരുകള്‍ പ്രവചിച്ച് ഷോയുടെ ആരാധകര്‍ എത്തിയിട്ടുണ്ട്. മലയാളത്തില്‍ സമീപകാലത്ത് ചര്‍ച്ചയില്‍ നിറഞ്ഞുനില്‍ക്കുന്നവരാണ് ഷോയിലെ മത്സരാര്‍ഥികളായി എത്തും എന്നും പലരും പ്രവചിക്കുന്നത്. സിനിമാ മേഖലയില്‍ നിന്ന് മാത്രമല്ല സീരിയലില്‍ നിന്നും നിരവധി പ്രശസ്തരുടെ പേരുകളാണ് ബിഗ് ബോസ് ആറാം സീസണിലെ മത്സരാര്‍ഥികളായി പറഞ്ഞു കേള്‍ക്കുന്നത്. മത്സരാര്‍ഥികളുടെ പേര് പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണ് ഷോയുടെ ആരാധകര്‍.