തിരുവല്ല: ഒ.ഇ.ടി, ഐ.ഇ.എൽ.ടി.എസ് രംഗത്തെ രാജ്യത്തെ മുൻനിര സ്ഥാപനമായ ടിജുസ് അക്കാദമിയുടെ വാർഷികാഘോഷം ‘ഇലക്ട്ര 2024’ ഫെബ്രുവരി 24ന് വൈകിട്ട് 5 മണിക്ക് ബഹു: സാംസ്കാരിക, ഫിഷറീസ്, യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. തിരുവല്ല കെ.എസ്.ആർ.ടി.സി. കോംപ്ലക്സിലേക്ക് മാറ്റി സ്ഥാപിച്ച ടിജൂസ് അക്കാദമിയുടെ തിരുവല്ല ബ്രാഞ്ചിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. തിരുവല്ല കെ.എസ്.ആർ.ടി.സി. കോംപ്ലക്സിൽ നടക്കുന്ന ചടങ്ങിൽ ടിജൂസ് അക്കാദമി ഫൗണ്ടർ & മാനേജിംഗ് ഡയറക്ടർ ശ്രീ ടിജു ആൻ്റണി അധ്യക്ഷത വഹിക്കുകയും ടിജുസ് അക്കാദമി കോ ഫൗണ്ടർ & ഡയറക്ടർ ശ്രീമതി ദീപ്തി തോമസ് മുഖ്യപ്രഭാഷണവും നടത്തും. പുനലൂർ ബിഷപ്പ് റൈറ്റ്. റവ. ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ അനുഗ്രഹ പ്രഭാഷണവും പുതിയ ബ്രാഞ്ചിന്റെ ആശിർവാദ കർമ്മവും നിർവഹിക്കും.
പ്രശസ്ത കോർപ്പറേറ്റ് ട്രെയിനിംഗ് എക്സ്പേർട്ട് ശ്രീ ഷൈജു മാരാർ, റവ. ഫാദർ തിയോഫേൻ വേണാർഡ് എന്നിവർ ആശംസകൾ അർപ്പിക്കും. 2023 ലും, 2024ലും ഒ.ഇ.ടി. പരീക്ഷകളിൽ നാല് മോഡ്യൂളുകൾക്കും 400ൽ അധികം മാർക്ക് നേടി വിജയിച്ച റിന്റാ ജോയ്, രേഖ.ടി എന്നിവർ ടിജുസ് അക്കാദമിയിൽ നിന്നും പഠിച്ചിറങ്ങിയവരാണ്.
വിവിധ മൊഡ്യൂളുകളിൽ 400 ൽ അധികം സ്കോർ വാങ്ങി വിജയം കൈവരിച്ച വിദ്യാർത്ഥികൾ ടിജൂസ് അക്കാദമിയിൽ നിരവധിയാണ്. അനവധി വിദ്യാർത്ഥികൾക്ക് ദിശാബോധം നല്കുവാനും ജീവിത വിജയം കൈവരിക്കുവാനും ടിജൂസ് അക്കാദമിയിലൂടെ സാധിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യക്തിഗത അധ്യാപകർ, അത്യാധുനിക ഡിജിറ്റൽ ലാബുകൾ, ഓൺലൈൻ- ഓഫ്ലൈൻ ക്ലാസ്സുകൾ, മോക്ക് ടെസ്റ്റുകൾ എന്നിവ ടിജൂസ് അക്കാദമിയുടെ മാത്രം പ്രത്യേകതകളാണ്. കൂടാതെ ശ്രീ ടിജു ആൻറണി, ശ്രീമതി ദീപ്തി തോമസ് എന്നിവരുടെ പ്രത്യേക ഗ്രാമർ സെഷനുകളും വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാണ്. നഴ്സിങ് രംഗത്ത് മികവ് തെളിയിച്ചതും സ്തുത്യർഹമായ സേവനം കാഴ്ചവെച്ചതുമായ നഴ്സുമാരെ ചടങ്ങിൽ ആദരിക്കും.ഒ.ഇ.ടി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിക്കും. ചടങ്ങിൽ ടിജൂസ് അക്കാദമി ചീഫ് ഫിനാൻഷ്യൽ ഓഫീസർ ശ്രീ ടിനു ആന്റണി, വൈസ് പ്രസിഡൻ്റ് ശ്രീ എബിൻ കെ ജോസ്, സാമൂഹിക- രാഷ്ട്രീയ രംഗത്തെ പ്രമുഖർ, ജീവനക്കാർ, അധ്യാപകർ, അനധ്യാപക വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും.