മാധ്യമങ്ങളെ സപ്ലൈകോ ഔട്ട്‌ലറ്റുകളില്‍ പ്രവേശിപ്പിക്കരുത്; വിചിത്ര ഉത്തരവുമായി സര്‍ക്കാര്‍

തിരുവനന്തപുരം : സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങള്‍ പലതും ഇല്ലാത്ത സാഹചര്യം നിലനില്‍ക്കെ, സപ്ലൈകോ എംഡി ശ്രീരാം വെങ്കിട്ടരാമന്റെ വിചിത്ര ഉത്തരവ്. മാധ്യമങ്ങളെ ഔട്ട്ലറ്റുകളില്‍ പ്രവേശിപ്പിക്കരുതെന്നും ദൃശ്യങ്ങളെടുക്കാൻ അനുവദിക്കരുതെന്നുമാണ് ഉത്തരവില്‍ പറയുന്നത്. സബ്സിഡി തുക കുറയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനപ്രകാരം ബുധനാഴ്ച മുതല്‍ കൂടി വില ഔട്ട്ലറ്റുകളില്‍ പ്രാബല്യത്തില്‍ വന്നു. ഇതിന്റെ തൊട്ടുതലേന്നാണ് വിചിത്രമായ സർക്കുലർ എം.ഡി ഇറക്കിയത്. വലിയ റീട്ടെയില്‍ ശൃംഖലകളോട് മത്സരിച്ചാണ് സംസ്ഥാനത്തുടനീളം ഈ മേഖലയില്‍ സപ്ലൈകോ പ്രവർത്തിക്കുന്നത്.

Advertisements

സപ്ലൈകോയുടെ പ്രതിഛായയും പ്രശസ്തിയും കളങ്കപ്പെടുത്താൻ ബോധപൂർവ്വമായി നടത്തുന്ന പ്രവർത്തനങ്ങള്‍ വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ അനുമതിയില്ലാതെ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പുറത്തുനിന്നുള്ളവർ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് അനുവദിക്കരുത്. സപ്ലൈകോയെക്കുറിച്ചുള്ള ധാരണകള്‍ കൂടുതല്‍ മോശമാക്കുമെന്നതിനാല്‍ ജീവനക്കാർ അത്തരത്തിലുള്ള അഭിമുഖങ്ങള്‍ നല്‍കരുത്. ഇക്കാര്യങ്ങള്‍ ഉടൻ പ്രാബല്യത്തില്‍ വരുത്തണം. നിർദേശങ്ങള്‍ കർശനമായി പാലിച്ചില്ലെങ്കില്‍ അച്ചടക്കനടപടിയുണ്ടാവും- ഉത്തരവില്‍ പറയുന്നു. അതേസമയം, സപ്ലൈകോയില്‍ 13 അവശ്യസാധനങ്ങള്‍ ഇല്ലാത്ത അവസ്ഥയാണുള്ളത്. ഇത് ദൃശ്യങ്ങളിലൂടെ പുറത്തുവരുന്നത് സപ്ലൈകോയ്ക്ക് ക്ഷീണംചെയ്യുമെന്ന വിലയിരുത്തലാണ് ഉത്തരവിന് പിന്നിലെന്നാണ് റിപ്പോർട്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.