രണ്ട് ദിവസത്തെ വരുമാനം നാല് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ; ശബരിമലയില്‍ തിരക്ക് കുറഞ്ഞിട്ടും വരുമാനത്തില്‍ വര്‍ധനവ്; പമ്പയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തി

തിരുവനന്തപുരം: സന്നിധാത്ത് രണ്ട് ദിവസത്തെ വരുമാനം നാല് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ. തിരക്ക് കുറഞ്ഞുവെങ്കിലും വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായിതിന് പിന്നാലെ പമ്പയിലേക്ക് കെഎസ്ആര്‍ടിസി കൂടുതല്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തി. ഞായറാഴ്ച രാവിലെ മാത്രമാണ് വലിയ തിരക്ക് ഉണ്ടായത്. പിന്നീട് തിരക്ക് കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ തീര്‍ത്ഥാടകരുടെ വരവ് കണക്കിലെടുത്ത് ചെങ്ങന്നൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി കൂടുതല്‍ ബസ് സര്‍വീസ് തുടങ്ങി.

Advertisements

മകരവിളക്ക് ഉത്സവത്തിന് നടതുറന്നതിന് ശേഷം രണ്ട് ദിവസമായി 90,000 പേരാണ് മല ചവിട്ടിയത്. തിരക്ക് കൂടുമെന്ന പ്രതീക്ഷയില്‍ അപ്പം, അരവണ കൗണ്ടര്‍ ഉള്‍പ്പടെ അധികമായി തുറന്നു. 31 ഒന്ന് തിയതികളിലെ വരുമാനമാണ് നാല് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ. ഇതില്‍ രണ്ട് കോടി നടവരുമാനമാണ്. ബാക്കി അപ്പം അരവണവില്‍പ്പയിലൂടെ കിട്ടിയതാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായതാണ് തിരക്ക് കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.മകരവിളക്ക് കൂടി ദര്‍ശിച്ച് മടങ്ങാനായി വരും ദിവസങ്ങളില്‍ കൂടുതല്‍ തീര്‍ത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റ പ്രതീക്ഷ.

Hot Topics

Related Articles