ഉപരാഷ്ട്രപതി നാളെ കോട്ടയം ജില്ലയിൽ ; ചാവറയച്ചന്റെ 150-ാം ചരമവാർഷിക ദിന ചടങ്ങിൽ പങ്കെടുക്കും

കോട്ടയം: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനെ വരവേൽക്കാൻ ജില്ലയൊരുങ്ങി. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ (ചാവറയച്ചൻ) 150-ാം ചരമവാർഷികത്തോടനുബന്ധിച്ച് നാളെ രാവിലെ 10ന് മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായാണ് ഉപരാഷ്ട്രപതി പങ്കെടുക്കുക.

Advertisements

കൊച്ചി ഐ.എൻ.എസ്. ഗരുഡ നേവൽ സ്‌റ്റേഷനിൽനിന്ന് ഹെലികോപ്ടറിൽ രാവിലെ 9.45ന് ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാഡിൽ എത്തുന്ന ഉപരാഷ്ട്രപതിയെ
സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ,
ദക്ഷിണ മേഖല ഐ.ജി. പി. പ്രകാശ്, എറണാകുളം റേഞ്ച് ഡി.ഐ.ജി. നീരജ് കുമാർ ഗുപ്ത, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ ബി. സുനിൽകുമാർ, സി.എം.ഐ. കോൺഗ്രിഗേഷൻ ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ സി.എം.ഐ. എന്നിവർ ചേർന്ന് സ്വീകരിക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോഡു മാർഗം രാവിലെ 9.55ന് മാന്നാനത്തെത്തും. തുടർന്ന് വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തും. 10ന് സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എം.പി., സി.എം.ഐ. പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പിൽ, സി.എം.ഐ. വികാർ ജനറൽ ഫാ. ജോസി താമരശ്ശേരി, സി.എം.സി. സുപ്പീരിയർ ജനറൽ സിസ്റ്റർ ഗ്രേസ് തെരേസ്, ഫാ. സെബാസ്റ്റിയൻ ചാമത്തറ എന്നിവർ പങ്കെടുക്കും. തുടർന്ന് 11.15ന് ആർപ്പൂക്കര കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാഡിൽ എത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്ടറിൽ കൊച്ചിയിലേക്കു മടങ്ങും.

പരിപാടിയിൽ പങ്കെടുക്കുന്നവർ രാവിലെ ഒമ്പതിനകം ചടങ്ങുനടക്കുന്ന വേദിയിലെത്തണം. ഒമ്പതുമണിക്കുശേഷം പ്രവേശനം അനുവദിക്കില്ല. എൻ 95 മാസ്‌ക്ക് നിർബന്ധമായും ധരിക്കുകയും കോവിഡ് 19 പ്രോട്ടോക്കോൾ കർശനമായി പാലിക്കുകയും വേണം. ബാഗ്, മൊബൈൽഫോൺ, കുപ്പിവെള്ളം എന്നിവ അനുവദിക്കില്ല. സുരക്ഷാപരിശോധനയ്ക്കു ശേഷമാകും എല്ലാവർക്കും പ്രവേശനം.  

Hot Topics

Related Articles