കോട്ടയം : നിരവധി അപകടങ്ങളാണ് എം.സി. റോഡിലെ മറിയപ്പള്ളി ഭാഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പല ജീവനുകളും നഷ്ടപ്പെട്ടിട്ടും ഈ ഭാഗത്ത് യാതൊരു സൂരക്ഷ ക്രമീകരണങ്ങളുമൊരുക്കാൻ അധികാരികൾ തയ്യാറാകുന്നില്ല. വഴി മുറിച്ചു കടക്കാൻ സീബ്രാ ലൈൻ പോലുമില്ല. കുടുതൽ അപകടം ഉണ്ടാകാനുള്ള പ്രധാനകാരണങ്ങളിൽ ഒന്ന് മറിയപ്പള്ളിയിലെ കുരിശു പള്ളിയ്ക്ക് മുൻവശത്തെ അനധികൃത ബസ് സ്റ്റോപ്പ് ആണ്. ഈ അനധികൃത ബസ് സ്റ്റോപ്പിൽ ധാരാളം ബസുകൾ നിർത്തി ആളെ കയറ്റുന്നു. ഇവിടെ ബസ് നിർത്തുന്നത് മൂലം ജനങ്ങളിൽ ബഹു ഭൂരിപക്ഷം ഔദ്യോഗിക ബസ് സ്റ്റോപ്പ് ഉപയോഗിക്കുന്നില്ല. ഇതിനെ തുടർന്ന് ആദർശ് നഗർ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ സമ്മർദ്ദ ഫലമായി ചിങ്ങവനം പോലീസ് 2022 ൽ മറിയപ്പള്ളി കുരിശു പള്ളിയ്ക്ക് സമീപം ബോർഡ് സ്ഥാപിച്ചു. അതിനെ തുടർന്ന് കുറച്ചെങ്കിലും പരിഹാരമായെങ്കിലും ചില ബസുകൾ അവരുടെ അവകാശം പോലെ ഇവിടെ തന്നെ നിർത്തി ആളെ കയറ്റുന്ന സ്ഥിതി തുടരുകയാണ്.
2023 ൽ ഇവിടെ വൻ അപകടം ഉണ്ടാവുകയും ബസിന് അടിയിൽ ബൈക്ക് യാത്രക്കാൻ പെടുകയും അത്ഭുതകരമായി രക്ഷപ്പെടുയും ചെയ്തിരുന്നു. തുടർന്ന് കുറച്ചെങ്കിലും ബസ് നിർത്തൽ കുറവാണ്ടായിരുന്നു. റെസിഡന്റ്സിൻ്റെ നേതൃത്വത്തിൽ തുടർന്ന് 2023 സെപ്റ്റംബർ 23 ന് ഈ ബോർഡിന്റെ കൂടെ ഹിന്ദിയിലും മലയാളത്തിലും കൂടി വെച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ വീണ്ടും അപകടത്തിൽ പെട്ട ഇതേ ബസ് തന്നെ സ്ഥിരം ഈ അനധികൃത ബസ് സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുന്നു. സ്കൂൾ കൂട്ടികൾ അടക്കം പോകുന്ന ഈ ഭാഗത്ത് ഈ സ്റ്റോപ്പ് അടിയന്തരമായി നിർത്തണമെന്നും പോലീസിന്റെ സേവനം ഇവിടെ ലഭ്യമാക്കണമെന്നും ഈ എം.സി. റോഡിൽ സീബ്രാലൈൻ അടിയന്തിരമായി പുനസ്ഥാപിക്കണമെന്നുമാണ് ആദർശ് നഗർറെസിഡന്റ് വെൽഫെയർ അസോസിയേഷന്റെ അവശ്യം.