പെരിയാറില്‍ കുളിക്കാനിറങ്ങിയ കൊച്ചി മെട്രോ ജീവനക്കാരൻ ഒഴുക്കില്‍പ്പെട്ട് മരിച്ചു

കോതമംഗലം : പെരിയാറില്‍ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോതമംഗലത്തിന് സമീപം വേട്ടാംപാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാൻ ഇറങ്ങിയ, കണ്ണൂർ ഏഴിമല കരിമ്ബാനില്‍ ജോണിന്റെ മകൻ ടോണി ജോണാണ് (37) മരിച്ചത്. കൊച്ചി മെട്രോ ഓപ്പറേഷൻ വിഭാഗം ജീവനക്കാരനാണ് ടോണി.

Advertisements

വട്ടാംപാറ പമ്ബ് ഹൗസിന് സമീപം അയ്യപ്പൻകടവില്‍ ഞായറാഴ്ച വൈകീട്ട് 3.15 ഓടെയാണ് സംഭവം. കൊച്ചി മെട്രോയിലെ ജീവനക്കാരായ അഞ്ചംഗ സംഘമാണ് ഇവിടെ വിനോദയാത്രക്കെത്തിയത്. സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ ടോണി നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. പുഴയില്‍ താഴ്ചയുള്ള ഭാഗമാണ്. അഗ്നി രക്ഷാസേന സ്കൂബ ടീം രണ്ട് മണിക്കൂറോളം പുഴയില്‍ തിരച്ചില്‍ നടത്തി. കാണാതായ ഭാഗത്തുനിന്ന് അര കിലോമീറ്റർ മാറി പുഴയിലെ പൊട്ടവഞ്ചി ഭാഗത്തുനിന്നും 5.45 ഓടെ മൃതദേഹം കണ്ടെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.