വയനാട് : മുള്ളൻകൊല്ലിയില്‍ ഒരു മാസത്തിലേറെയായി ഭീതിപരത്തിയിരുന്ന കടുവ കൂട്ടിലായി. തിങ്കളാഴ്ച പുലർച്ചെയാണ് വനമൂലിക കാർഷിക സംസ്കരണ ഫാക്ടറിക്ക് സമീപം സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി ജനവാസമേഖലയില്‍ ഭീതിവിതച്ചിരുന്ന കടുവയാണ് ഒടുവില്‍ കൂട്ടിലായത്. നിരവധി വളർത്തുമൃഗങ്ങളെ ഭക്ഷിക്കുകയും പ്രദേശവാസികളെ ഭീതിയിലാക്കുകയുംചെയ്ത കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍പോലും വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു. ഞായറാഴ്ച പള്ളിയില്‍ പോയവരും കടുവയെ കണ്ടതായി പറഞ്ഞിരുന്നു.
പ്രാഥമിക പരിശോധനയ്ക്ക് ശേഷം മാത്രമേ കടുവയുടെ പ്രായവും ആരോഗ്യസ്ഥിതിയും സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂ.