തേങ്ങ പൊതിക്കുന്ന യന്ത്രത്തിൽ 12 കാരന്റെ കൈ കുടുണ്ടി, സാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്സ്

മലപ്പുറം : തേങ്ങ പൊതിക്കുന്ന യന്ത്രത്തിലേക്ക് തേങ്ങ തള്ളി നീക്കുന്നതിനിടെ കൈ കുടുങ്ങിയ വിദ്യാർഥിയെ സാഹസികമായി രക്ഷപ്പെടുത്തി. കാവനൂർ ഫ്‌ലോർ മില്ലില്‍ തേങ്ങ പൊളിക്കുന്ന യന്ത്രത്തില്‍ കൈ കുടുങ്ങിയ കുട്ടിയെ അഗ്‌നിരക്ഷാ സേനയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. തളങ്ങോടൻ അഹമ്മദ്കുട്ടിയുടെ മകൻ അബ്ദുല്‍ നാഫിഹിന്റെ (12) കൈ ആണ് യന്ത്രത്തില്‍ കുടുങ്ങിയത്. അവശനിലയിലായ കുട്ടിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.45ന് തക്വാബാദിലെ മില്ലിലാണ് സംഭവം.

Advertisements

യന്ത്രത്തിലേക്ക് തേങ്ങ തള്ളി നീക്കുന്നതിനിടെ കൈ കുടുങ്ങുകയായിരുന്നു. കൈ ഉള്ളില്‍ അകപ്പെട്ടതോടെ നിലത്തുനിന്നു പൊങ്ങിനിന്ന കുട്ടിയെ മെഷീൻ ഓഫ് ചെയ്ത് അടുത്തുണ്ടായിരുന്നവർ താങ്ങി നിർത്തി. അഗ്‌നിരക്ഷാസേനയെത്തി കട്ടർ ഉപയോഗിച്ചു യന്ത്രത്തിന്റെ ഭാഗം അടർത്തി മാറ്റി കൈ പുറത്തെടുക്കുകയായിരുന്നു. അഗ്‌നിരക്ഷാ ഓഫിസർ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തില്‍ സീനിയർ ഫയർ ആൻഡ് റെസ് ഓഫിസർമാരായ അബ്ദുല്‍ കരീം, സൈനുല്‍ ആബിദ്, പി.പി.അബ്ദുസമീം, കെ.പി. അരുണ്‍ലാല്‍, ടി.അഖില്‍, പി.സുരേഷ്, ജോജി ജേക്കബ്, പി.കെ.ജംഷീർ, ദിലീപ്കുമാർ എന്നിവർ നേതൃത്വം നല്‍കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.