സിനിമ, ഫാഷൻ മേഖലയിൽ പുതിയ സംഘടന രൂപീകരിച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ

കൊച്ചി: എൻ. ഡി. എ ഘടക കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്‌വാലെ ) കൊച്ചി കേന്ദ്രീകരിച്ച് സിനിമ, ഫാഷൻ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി പുതിയ സംഘടന രൂപീകരിച്ചു. റിപ്പബ്ലിക്കൻ ഫെഡറേഷൻ
ഫോർ സിനിമ, ഫാഷൻ ആൻഡ് ആർട്ട് ( RCFA )എന്ന പേരിൽ രൂപീകരിച്ച സംഘടനയുടെ
ഉദ്ഘാടനം നാഷണൽ പ്രോഗ്രസീവ് പാർട്ടി ചെയർമാൻ വി.വി അഗസ്റ്റിൻ നിർവ്വഹിച്ചു. മാറുന്ന കാലത്തിന് അനുസരിച്ച് ഫാഷൻ സങ്കല്പങ്ങൾ മാറേണ്ടത് അനിവാര്യമാണന്ന് വി.വി.അഗസ്റ്റിൻ പറഞ്ഞു. ആർ.പി.ഐ (എ )സംസ്ഥാന പ്രസിഡൻ്റ് പി.ആർ.സോംദേവ് അദ്ധ്യക്ഷത വഹിച്ചു.
ഡി. കെ. മേനോനാണ് സംഘടന സംസ്ഥാന കൺവീനർ. കൊച്ചി നഗരത്തെ ഭാരതത്തിന്റെ സിനിമയുടെയും, ഫഷിന്റെയും തലസ്ഥാനം ആക്കുക എന്നതാണ് ലക്ഷ്യം എന്ന് പി.ആർ സോംദേവ് പറഞ്ഞു.

Advertisements

ഭാരതത്തിന്റെ സോഫ്റ്റ്‌ പവറിന്റെ വികസനം എന്ന ലക്ഷ്യത്തോടെയാണ് ആർ. പി. ഐ ( എ ) എന്ന രാഷ്ട്രീയ സംഘടയുടെ കീഴിൽ ഉപസംഘടനയായി റിപ്പബ്ലിക്കൻ ഫെഡറേഷൻ ഫോർ സിനിമ, ഫാഷൻ ആൻഡ് ആർട്ട് എന്ന സംഘടന രൂപീകരിക്കുന്നതെന്നും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കി. സിനിമ, ഫാഷൻ, ആർട്ട്‌ രംഗത്ത് പ്രവർത്തിക്കുന്ന വർക്കുന്നവർക്ക് പുറമെ, മേൽപറഞ്ഞ മേഘലകളിൽ അഭിരുചിയുള്ള കേരളത്തിന് പുറത്തും, വിദേശത്തും താമസിക്കുന്ന എല്ലാ ഭാരതീയർക്കും ഫെഡറേഷന്റെ ഭാഗമായി പ്രവർത്തിക്കാൻ അവസരം നൽകുംവിധം വോളന്റിയർ മെമ്പർഷിപ്പ് സംവിധാനം ഒരുക്കുമെന്നും, സംഘനയുടെ വ്യവസ്ഥാപിതമായി ഒരുക്കിയിട്ടുള്ള സ്റ്റേറ്റ്, സോണൽ, ജനറൽ ബോഡി സംവിധാനങ്ങളിലൂടെ കൊച്ചി കേന്ദ്രീകരിച്ച് ഭാരതത്തിന് പുതിയൊരു ഫാഷൻ, സിനിമ ഇൻഡസ്ട്രി നിർവചിക്കാൻ വഴിയൊരുക്കുമെന്നും, വിവിധ ഇന്റർനാഷണൽ സംസ്കാരിക സമ്മിറ്റുക്കൾ കൊച്ചി കേന്ദ്രീകരിച്ച് നടത്തുന്നത് വഴി ഭാരതത്തിന്റെ സാംസ്‌കാരിക മൂല്യം ( സോഫ്റ്റ്‌ പവർ ) ഉയർത്താൻ കഴിയുമെന്നും, RCFA രാഷ്ട്രീയകാരല്ലാത്തവർ നയിക്കും. പാർട്ടി സംഘടന സെക്രട്ടറി ആർ. സി. രാജീവ് സംഘടന നിർദേശം നൽകി. ഡി.കെ.മേനോനെ സ്റ്റേറ്റ് കൺവീനറായും
സുരേഷ് കുമാർ കെ.വി , മനോജ് ലാൽ ,ഗോപകുമാർ എന്നിവരെ ജോയൻറ് കൺവീനറായും റ്റി.എം അജയ്നെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗമായും തിരഞ്ഞെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.