വന്യജീവി പ്രശ്നങ്ങളുടെ ഇരയാണ് താനും; രാഹുല്‍ എതിര്‍സ്ഥാനാര്‍ത്ഥിയായാലും ഇടതുരാഷ്ട്രീയം പറഞ്ഞ് വോട്ട് തേടുമെന്ന് ആനി രാജ

വയനാട് : വയനാട്ടില്‍ രാഹുല്‍ ഗാന്ധി എതിർ സ്ഥാനാർത്ഥിയായാലും ഇടതുപക്ഷ രാഷ്ടീയം പറഞ്ഞ് വോട്ട് തേടുമെന്ന് ആനി രാജ. ജനപ്രതിനിധി എന്നാല്‍ പൂര്‍ണമായും ജനങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കേണ്ടയാളാണ്. രാഷ്ട്രീയ ബാലപാഠം പഠിച്ചത് വയനാട്ടില്‍ നിന്നാണെന്നും ആനി രാജ പറഞ്ഞു. വന്യജീവി പ്രശ്നങ്ങളുടെ ഇരയാണ് താനെന്നും ആനി രാജ പറഞ്ഞു. അൻപതോളം തെങ്ങുകളുള്ള പറമ്പാണ്. മലയണ്ണാനും കുരങ്ങുമെല്ലാം കാരണം വീട്ടിലെ ആവശ്യത്തിനുള്ള തേങ്ങ പോലും കിട്ടുന്നില്ല. നേരത്തെ ആന വന്നും തെങ്ങ് നശിപ്പിക്കുമായിരുന്നു. ഫെൻസിട്ടതോടെ ഇപ്പോള്‍ ആന വരുന്നില്ല. വന്യജീവി പ്രശ്നങ്ങള്‍ ഗവേഷണം നടത്തി പഠിക്കേണ്ട കാര്യം തനിക്കില്ലെന്നും നേരിട്ടറിയാമെന്നും വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ആനി രാജ പറഞ്ഞു.

Advertisements

വിജയ സാധ്യത കുറഞ്ഞ വയനാട്ടില്‍ ദേശീയ നേതാവായ ആനി രാജയെ സിപിഐ ഇറക്കിയതോടെ, കോണ്‍ഗ്രസ് പ്രതിരോധത്തില്‍ ആയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ഇവിടെ സ്ഥാനാർത്ഥിയായാല്‍, ഇടത് പക്ഷത്തിന്റെ വിമർശനത്തിനും ബിജെപിയുടെ പരിഹാസത്തിനും കോണ്‍ഗ്രസ് മറുപടി പറയേണ്ടി വരും. വയനാട് മണ്ഡലത്തില്‍ ഇത് നാലാമത്തെ തെരഞ്ഞെടുപ്പാണ്. മൂന്ന് അങ്കത്തിലും കോണ്‍ഗ്രസ് പാട്ടും പാടി ജയിച്ച മണ്ഡലമാണിത്. രണ്ട് തവണ എം ഐ ഷാനവാസിനെ ലോക്‌സഭയിലേക്ക് അയച്ചു. 2019 ലെ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ തിരിച്ചടിയുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് രാഹുല്‍ ഗാന്ധിയാണ് മൂന്നാം അങ്കത്തില്‍ ഇവിടെ മത്സരിച്ചത്. ഇതോടെ വയനാട് വിഐപി മണ്ഡലമായി. മൂന്ന് തവണയും സിപിഐ ആയിരുന്നു യുഡിഎഫിന്റെ എതിരാളി. ആദ്യ തെരഞ്ഞെടുപ്പില്‍ എം റഹ്മത്തുള്ള 1,53,439 വോട്ടിനാണ് എംഐ ഷാനവാസിനോട് തോറ്റത്. എന്നാല്‍ രണ്ടാമത് മത്സരിച്ച സത്യൻ മൊകേരി ഈ ഭൂരിപക്ഷം 20,870 ലേക്ക് കുറച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാഹുല്‍ ഗാന്ധി വന്നപ്പോള്‍ മണ്ഡലത്തില്‍ പോരിനിറങ്ങിയത് പി പി സുനീറാണ്. എന്നാല്‍ 4,31,770 എന്ന മൃഗീയ ഭൂരിപക്ഷത്തിന് രാഹുല്‍ ഗാന്ധി ജയിച്ചു. ഈ പോർക്കളത്തിലേക്കാണ് സിപിഐ ദേശീയ നേതാവായ ആനി രാജ വരുന്നത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ തീരുമാനിക്കും മുമ്ബ് സിപിഐ ആനി രാജയെ ഇറക്കിയതോടെ, രാഷ്ട്രീയമായി കോണ്‍ഗ്രസ് പ്രതിരോധത്തിലായി. സുരക്ഷിത മണ്ഡലത്തില്‍ രാഹുല്‍ തന്നെ മത്സരിച്ചാല്‍ ഇന്ത്യ മുന്നണി എവിടെയെന്ന ചോദ്യം ഉയരും. രാഹുല്‍ ഗാന്ധിക്ക് ബിജെപിയെ എതിരിടാൻ പേടിയാണോ എന്ന പരിഹാസമുണ്ടാകും. എല്ലാത്തിനും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും മറുപടി പറയേണ്ടിവരും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.