ന്യൂസ് ഡെസ്ക് : ടെസ്റ്റ് ക്രിക്കറ്റിന് മുൻഗണന നല്‍കുന്നതിനായി ഇന്ത്യൻ കളിക്കാരെ പ്രചോദിപ്പിക്കുവാൻ ബി സി സി ഐ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ താരങ്ങള്‍ക്ക് കൊടുക്കുന്ന ഫീ വർധിപ്പിക്കാൻ ആലോചിക്കുന്നു. നിലവില്‍, ഓരോ ടെസ്റ്റിനും 15 ലക്ഷം രൂപയാണ് മാച്ച് ഫീയായി നല്‍കുന്നത്, ഏകദിനത്തിന് 6 ലക്ഷവും ടി20 മത്സരങ്ങള്‍ക്ക് 3 ലക്ഷവും ആണ് മാച്ച് ഫീ. ഇതില്‍ ടെസ്റ്റിലെ വേതനം 20 ലക്ഷമായി ഉയർത്തും എന്നാണ് വാർത്തകള്‍ വരുന്നത്. ഫീ വർധന കൂടാതെ ബോണസുകളും ടെസ്റ്റ് കളിക്കുന്നവർക്ക് നല്‍കും. ഒരു സീസണിലെ എല്ലാ ടെസ്റ്റ് പരമ്ബരകളിലും പങ്കെടുക്കുന്ന ഒരു കളിക്കാരന് പ്രത്യേക ബോണസ് നല്‍കും എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. IPLന് ശേഷം ആകും ഈ മറ്റം നിലവില്‍ വരിക.