കൊച്ചി : കമ്പാർട്ട്മെന്റില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് കാസർകോടേക്കുള്ള വന്ദേഭാരത് ട്രെയിൻ നിർത്തിയിട്ടു. ആലുവയില്‍ 23 മിനിറ്റാണ് ട്രെയിൻ നിർത്തിയിട്ടത്. സി5 കോച്ചില്‍ നിന്നാണ് പുക ഉയർന്നത്. രാവിലെ 8.55 ഓടെ ആലുവയില്‍ ട്രെയിൻ എത്തിയപ്പോഴാണ് അലാം മുഴങ്ങിയത്. തുടർന്ന് പരിശോധനകള്‍ നടത്തിയ ശേഷം 9.24 ന് ട്രെയിൻ പുറപ്പെട്ടു. യാത്രക്കാരില്‍ ആരോ ട്രെയിനില്‍ പുകവലിച്ചതാണെന്ന് സംശയിക്കുന്നതായി റെയില്‍വേ അധികൃതർ പറഞ്ഞു.
Advertisements