ലണ്ടൻ : ഇംഗ്ലീഷ് എഫ് എ കപ്പില്‍ തകർപ്പൻ വിജയത്തോട് ക്വാർട്ടർ ഫൈനലില്‍ കടന്ന് നിലവിലത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി.ലൂട്ടണ്‍ ടൗണിനെ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് തകർത്താണ് സിറ്റിയുടെ ക്വാർട്ടർ പ്രവേശനം. മത്സരത്തില്‍ അഞ്ച് ഗോളുകള്‍ നേടി എർലിംഗ് ഹാലണ്ട് ചരിത്രം കുറിച്ചു.
ഒരു നൂറ്റാണ്ടോളം പഴക്കമുള്ള റെക്കോർഡിനൊപ്പമാണ് ഹാലണ്ട് എത്തിച്ചേർന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1926ലെ എഫ് എ കപ്പില്‍ ക്രിസ്റ്റല്‍ പാലസിനെ 11-4 ന് പരാജയപ്പെടുത്തിയപ്പോള്‍ സിറ്റി താരം ഫ്രാങ്ക് റോബർട്ട്സ് മത്സരത്തില്‍ അഞ്ച് ഗോളുകള്‍ നേടിയിരുന്നു. സമാനമായി 1930ല്‍ സ്വിന്റണ്‍ ടൗണിനെതിരെ ബോബി മാർഷലും അഞ്ച് ഗോളുകള്‍ നേടിയരുന്നു.
മാഞ്ചസ്റ്റർ സിറ്റിയിക്കായി ഹാലണ്ടിന്റെ എട്ടാം ഹാട്രിക്കാണിത്. സിറ്റിക്കായി രണ്ട് തവണ അഞ്ച് ഗോള്‍ നേട്ടമെന്ന റെക്കോർഡും ഹാലണ്ട് സ്വന്തമാക്കി. ഹാലണ്ടിന്റെ അഞ്ച് ഗോളില്‍ നാലെണ്ണത്തിന് കെവിൻ ഡിബ്രുയ്നെ അസിസ്റ്റ് നല്‍കി.