തിരുപ്പൂർ : പതിറ്റാണ്ടുകളായി തമിഴ്നാടിനെ കൊള്ളയടിച്ചവർ ബി.ജെ.പി. അധികാര ശക്തിയായി ഉയർന്നുവരുന്നതിനെ ഭയക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ ‘എൻ മണ്ണ് എൻ മക്കള്‍’ പദയാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.’നുണ പ്രചരിപ്പിച്ചും ജനങ്ങളെ ഭിന്നിപ്പിച്ചും അധികാരം നിലനിർത്താൻ അവർ ശ്രമിക്കുന്നു. സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയിട്ടില്ലെങ്കിലും തമിഴ്നാട് എന്നും ബി.ജെ.പിയുടെ ഹൃദയത്തിലുണ്ടായിരുന്നു. ‘എൻ മണ്ണ് എൻ മക്കള്‍’ പദയാത്ര 2024-ല്‍ തമിഴ്നാട് സാക്ഷിയാകാൻ പോകുന്ന ചരിത്ര സംഭവങ്ങളുടെ തുടക്കമാകും’ – മോദി പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ മുൻ വർഷത്തേക്കാളേറെ തുക കേന്ദ്രം തമിഴ്നാടിന് നല്കി. മോദി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് എല്ലാവർക്കും വേണ്ടിയാകും. എം.ജി.ആർ പ്രോത്സാഹിപ്പിച്ചിരുന്നത് കഴിവുള്ളവരെയാണ് ശക്തമായ രാഷ്ടീയ പശ്ചാത്തലമുള്ളവരെയല്ല.’ എംജി ആറിനുശേഷം പാവങ്ങള്‍ക്കുവേണ്ടി പ്രവർത്തിച്ച ഒരേയൊരു മുഖ്യമന്ത്രി ജയലളിതയാണെന്നും പ്രസംഗത്തില്‍ മോദി പറഞ്ഞു.