മന്ത്രി വി എൻ വാസവന്റെ വാഹനം പാമ്പാടിയിൽ അപകടത്തിൽ പെട്ടു ; ആർക്കും പരിക്കുകളില്ല

പാമ്പാടി : സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ വാഹനം അപകടത്തിൽ പെട്ടു. പാമ്പാടി ഒൻപതാം മൈലിന് സമീപം പിക് അപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

Advertisements

ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. അപകടത്തിൽ വാഹനത്തിന്റെ മുൻ വശം തകർന്നു. ആർക്കും പരിക്കുകളില്ല. ക്രോസ് റോഡ്സ് സ്കൂളിലെ പരിപാടിക്കു ശേഷം കോട്ടയം ഭാഗത്തേക്ക് പോകും വഴി എതിർ ദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.ബയോ മെഡിക്കൽ വേസ്റ്റ് എടുക്കുന്ന കമ്പനി വാഹനവുമായാണ് കൂട്ടിയിടിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തെ തുടർന്ന് വാഹനത്തിൽ മുൻ വശം തകർന്നതിനാൽ മന്ത്രി മറ്റൊരു വാഹനത്തിലാണ് യാത്ര തിരിച്ചത്.

Hot Topics

Related Articles