വാണ്ടറേഴ്സ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ടോസ് ; ബാറ്റിംഗ് തിരഞ്ഞെടുത്തു ; പരിക്ക് ; വിരാടില്ല പകരം രാഹുൽ ക്യാപ്റ്റൻ

വാണ്ടറേഴ്സ് : വാണ്ടറേഴ്സ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ടോസ്. ടോസ് ജയിച്ച ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. പരിക്ക് മൂലം വിരാട് കോഹ്ലി കളിക്കുന്നില്ല. പകരം കെ.എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. മത്സരം 10 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമാകാതെ 32 റൺസ് എന്ന നിലയിലാണ് ഇന്ത്യ. മായങ്ക് അഗർവാൾ ക്യാപ്റ്റൻ രാഹുൽ എന്നിവരാണ് ക്രീസിൽ .

Advertisements

ഈ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. ഇതിലൂടെ ദക്ഷിണാഫ്രിക്കയിൽ ആദ്യ പരമ്പര നേട്ടം എന്ന സ്വപ്നം ഇന്ത്യയ്ക്ക് പ്രാവർത്തികമാക്കാം. ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടായ വാണ്ടറേഴ്സിൽ വിജയം കൈവരിക്കുവാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം. പരിക്കേറ്റ വിരാട് കോഹ്ലിക്ക് പകരക്കാരനായി ഹനുമ വിഹാരിയാണ് കളിക്കുന്നത്.

Hot Topics

Related Articles