പൂക്കോട് സര്‍വ്വകലാശാലയിലെ വിദ്യാർത്ഥിയുടെ മരണം; പ്രധാന പ്രതികളെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്ന് സിദ്ധാര്‍ത്ഥിന്‍റെ അച്ഛന്‍

തിരുവനന്തപുരം : പൂക്കോട് വെററിനറി സര്‍വ്വകലാശാലയില്‍ ക്രൂമരമായ റാഗിംഗിനെ തുടര്‍ന്ന് മരിച്ച സിദ്ധാര്‍ത്ഥിന്‍റെ അച്ഛന്‍ ജയപ്രകാശ് സിപിഎമ്മിനെതിരെ രംഗത്തെത്തി. പ്രധാന പ്രതികളെ പാർട്ടി സംരക്ഷിക്കുകയാണ്. പിടികൂടിയ ആറു പേരില്‍ പ്രധാന പ്രതികള്‍ ഇല്ല. കൊളജില്‍ നിന്നും 12 പേരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സീനിയേഴ്സായ എസ്‌എഫ്‌ഐക്കാർ ലഹരി ഉപയോഗിക്കുമെന്ന് മകൻ പറഞ്ഞിരുന്നു. മരണ ശേഷം മകന്‍റെ സുഹുത്തുകളും ഇക്കാര്യം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട 12പേരും എസ്‌എഫ് ഐക്കാരാണ്. അറസ്റ്റ് ചെയ്ത പ്രതികളില്‍ മുഖ്യപ്രതികളില്ല. മുഖ്യപ്രതികളെ പൊലിസ് അറസ്റ്റ് ചെയ്യാത്തത് പാർട്ടി സമ്മർദ്ദം കാരണമെന്നും അദ്ദേഹം ആരോപിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.