ലണ്ടൻ : എഫ്.എ കപ്പില്‍ വമ്പൻമാർക്ക് ജയം. ലീഡ്സ് യുണൈറ്റഡിനെ 3-2 ന് കീഴടക്കി ചെല്‍സിയും സതാംപ്റ്റണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്പിച്ച് ലിവർപൂളും ക്വാർട്ടറിലെത്തി.എതിരില്ലാത്ത ഒരു ഗോളിന് നോട്ടിങ്ഹാം ഫോറസ്റ്റിനെ തോല്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡും ബ്രൈട്ടൻ പോരാട്ടത്തെ (1-0) മറികടന്ന് വോള്‍വ്സും അവസാന എട്ടില്‍ ഇടം പിടിച്ചു.
ഒരുഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ചെല്‍സിയുടെ തിരിച്ചുവരവ്. നീലപടയുടെ പ്രതിരോധപിഴവില്‍ എട്ടാം മിനിറ്റില്‍ ജോസഫിലൂടെയാണ് ലീഡ്സ് മുന്നിലെത്തിയത്. മറുപടിയായി 15ാം മിനിറ്റില്‍ നികോളാസ് ജാക്സൻ മുൻ ചാമ്ബ്യൻമാർക്കായി സമനില പിടിച്ചു. 37ാം മിനിറ്റില്‍ മികായിലോ മൂഡ്രിചിലൂടെ ഗോള്‍ രണ്ടാക്കി ഉയർത്തി. രണ്ടാം പകുതിയില്‍ വീണ്ടും ലീഡ്സ് സമനില പിടിച്ചു. 59ാം മിനിറ്റില്‍ ജോസഫ് തന്നെയാണ് ലക്ഷ്യം കണ്ടത്. 90ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ കോണർ ഗാലഗറിന്റെ ഗോളില്‍ വിജയും ക്വാർട്ടർ പ്രവേശനവും നീലപട സ്വന്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവനിര കരുത്തിലാണ് ലിവർപൂള്‍ എഫ്എ കപ്പ് അഞ്ചാം റൗണ്ടില്‍ മുന്നേറിയത്. ചെമ്ബടക്കായി കൗമാര താരം ജയ്ദെൻ ഡൻസ്(73,88) ഇരട്ടഗോള്‍ നേടി. 44ാം മിനിറ്റില്‍ ലെവിസ് കൗമാസും വലകുലുക്കി. പരിക്കിന്റെ പിടിയിലായതിനാല്‍ പ്രധാന താരങ്ങളില്ലാതെയാണ് ചെമ്പട ഇറങ്ങിയത്. 21 വയസിന് താഴെയുള്ള ആറുതാരങ്ങളാണ് ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചത്. ലിവർപൂള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരുമത്സരത്തില്‍ രണ്ട് യുവതാരങ്ങള്‍ ഗോള്‍ നേടുന്നത്. മറ്റൊരു മത്സരത്തില്‍ കസമിറോയുടെ ഗോളില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡും ക്വാർട്ടർ പ്രവേശനമുറപ്പിച്ചു. 89ാം മിനിറ്റിലാണ് ബ്രസീലിയൻ വിജയ ഗോള്‍നേടിയത്. ബ്രൈട്ടൻ പോരാട്ടത്തെ മറികടന്ന് വോള്‍വ്സും ജയിച്ചുകയറി. രണ്ടാം മിനിറ്റില്‍ മരിയോ ലെർമിനയാണ് വലചലിപ്പിച്ചത്.