കൊച്ചി : സൗദി അറേബ്യയിലെ റിയാദിൽ വെച്ച്, നിര്യാതനായ പെരികലത്തിൽ ജോസ് മാത്യുവിന്റെ (52) മൃതദേഹം ഇന്ന് ഫെബ്രുവരി 29 വ്യാഴാഴ്ച വൈകുന്നേരം 07 മണിക്ക്, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്നതും, അവിടെനിന്നും രാത്രി 10 മണിയോടെ, മാറിയിടത്തുള്ള പെരികലത്തിൽ ഭവനത്തിൽ എത്തിക്കുന്നതുമാണ്. മാർച്ച് ഒന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 03.30 ന് സംസ്കാര ശുശ്രൂഷകൾ ഭവനത്തിൽ ആരംഭിച്ച്, മാറിയിടം തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം, കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ : മിനി, എസ് എച്ച് മൗണ്ട് മഞ്ഞാങ്കൽ കുടുംബാംഗമാണ്.
മക്കൾ: മേഘ, മെൽവിൻ.
മാതാവ്: മേരി.
സഹോദരങ്ങൾ: വത്സ, സണ്ണി, ലീസ, ബിൻസി, ബിന്ദു, പരേതരായ ഗ്രേസി, എൽസി.
സൗദി അറേബ്യയിൽ നിര്യാതനായ പെരികലത്തിൽ ജോസ് മാത്യുവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
Advertisements