ന്യൂസ് ഡെസ്ക് : ജൂണ്‍ രണ്ടിന് അമേരിക്കയില്‍ ആരംഭിക്കുന്ന ടിട്വൻ്റി ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന്റെ തീയതി പുറത്തുവിട്ടു.മേയ് ഒന്നിനാകും ബിസിസിഐ ടീമിനെ പ്രഖ്യാപിക്കുകയെന്ന് സ്പോർട്സ് ടാക്ക് റിപ്പോർട്ട് ചെയ്തു.15 അംഗ ഇന്ത്യൻ ടീമിനെയാകും പ്രഖ്യാപിക്കുക.മേയ് ഒന്നാണ് ഡെഡ് ലൈൻ. മേയ് 25 വരെ ടീമില്‍ എന്തെങ്കിലും മാറ്റം വരുത്താൻ അനുമതിയുണ്ടാകും.അതേസമയം ടൂർണമെന്റിലെ സമ്മാന തുകയുടെ പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്നാണ് സൂചന.ടീമുകള്‍ എത്തുന്ന മുറയ്‌ക്ക് രണ്ടു സന്നാഹ മത്സരം കളിക്കാനുള്ള അവസരവുമുണ്ട്.
ജൂണ്‍ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമ്ബതിന് ഏവരും ഏറെ ആകാംശയോടെ കാട്ടിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം.തുടർന്ന് 12ന് അമേരിക്കയുമായും 15ന് കാനഡയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍. ടി20ലോകകപ്പിലും ഇന്ത്യൻ സംഘത്തെ നയിക്കുന്നത് രോഹിത് ശർമ്മ തന്നെയായിരിക്കും. വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും. പിന്നീട് ടീമില്‍ ഉറപ്പിക്കാനാകുന്ന പേരുകള്‍ ജഡേജയുടെയും ബുംറയുടെയും മാത്രമാണ്.