മൂവി ഡെസ്ക്ക് : രണ്ട് ഉറ്റ സുഹൃത്തുക്കളുടെ മത്സരത്തിന്റെ കഥ പറഞ്ഞ സിനിമയായിരുന്നു ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ. ദുല്‍ഖറും ഉണ്ണി മുകുന്ദനുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. 2014-ല്‍ ഇറങ്ങിയ ചിത്രത്തിന്റെ കഥ എഴുതിയത് ഇക്ബാല്‍ കുറ്റിപ്പുറമായിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് പറയുകയാണ് സംവിധായകൻ ലാല്‍ ജോസ്.
സിനിമയുടെ രണ്ടാം ഭാഗം എടുക്കാൻ ആഗ്രഹമുണ്ടെന്നും എന്നാല്‍, ഉണ്ണി മുകുന്ദനോടും ദുല്‍ഖറിനോടും ഇതുവരെയും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നുമാണ് ലാല്‍ ജോസ് പറഞ്ഞത്. ഒരു കഥ റെഡിയായിട്ടുണ്ടെന്നും ദുല്‍ഖറിനും ഉണ്ണിക്കും സമ്മതമാണെങ്കില്‍ സിനിമ ഉടനെ എടുക്കുമെന്നുമാണ് ലാല്‍ ജോസ് പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഞാനും ഡോക്ടർ ഇക്ബാലും ചേർന്ന് വിക്രമാദിത്യത്തിന്റെ സെക്കൻഡ് പാർട്ടിന് വേണ്ടി ആഗ്രഹിക്കുന്നുണ്ട്. അതിനൊരു കഥയും റെഡിയായിട്ടുണ്ട്. പക്ഷെ, അത് നടക്കുമോന്ന് അറിയില്ല. ഇപ്പോള്‍ ആ സിനിമയില്‍ അഭിനയിച്ച ദുല്‍ഖറും ഉണ്ണി മുകുന്ദനും വലിയ താരങ്ങളായി കഴിഞ്ഞു. വിക്രമാദിത്യൻ ചെയ്യുന്ന സമയത്തുള്ള ദുല്‍ഖറും ഉണ്ണി മുകുന്ദനും ഒന്നുമല്ല ഇപ്പോഴുള്ളത്. അതുകൊണ്ട് അവരുടെ താത്പര്യം എന്താണെന്ന് നമുക്ക് ഇപ്പോള്‍ അറിയില്ല.
അവരോട് ഇതുവരെയും ഇക്കാര്യം സംസാരിച്ചിട്ടുമില്ല. ഞങ്ങള്‍ വിക്രമാദിത്യൻ അവസാനിപ്പിച്ചിരിക്കുന്നത് സെക്കൻഡ് പാർട്ടിലേക്ക് ഒരു ചൂണ്ടയിട്ടാണ്. അതുകൊണ്ട്, അതിന്റെയൊരു സബ്ജക്ട് അന്നേ ഞങ്ങളുടെ മനസിലും ഉണ്ടായിരുന്നു. അത് കുറച്ച് ഡെവലപ്പ്, ചെയ്തിട്ടുണ്ട്. ഇനി ദുല്‍ഖറിനെയും ഉണ്ണിയെയും കണ്ട് സംസാരിച്ച് നോക്കണം. അവർക്ക് താത്പര്യം ഉണ്ടെങ്കില്‍ സെക്കൻഡ് പാർട്ട് എന്തായാലും ഉണ്ടാകും.’- ലാല്‍ ജോസ് പറഞ്ഞു.