ആലപ്പുഴ : കഴിഞ്ഞ ദിവസം നിര്യാതനായ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ജനറൽ റിസർവ് എൻജിനീയർ ഫോഴ്സ് മുൻ അസി.എൻജിനീയർ എം.ഹരിദാസിന്റെ (80) ഭൗതിക ദേഹം ആലപ്പുഴ മെഡിക്കൽ കോളജിന് വിട്ടു നൽകും. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമാണ് മൃതദേഹം പഠനാവശ്യത്തിന് വിട്ടു നൽകുന്നത്.
ഭൗതിക ശരീരം ആലപ്പുഴ കളർ കോട് കൈതവന അരുവിയിൽ മകൻ ഡോ: വിനോദിൻ്റെ വീട്ടിൽ പൊതു ദർശനത്തിന് വച്ചു. തുടർന്ന്, ബന്ധുമിത്രാദികൾക്കും സഹപ്രവർത്തകർക്കും അന്ത്യോപചാരങ്ങളർപ്പിക്കാൻ അവസരമൊരുക്കിയ ശേഷം, ജനുവരി നാലിന് രാവിലെ 9.30 ക്കു ശേഷം അദ്ദേഹത്തിൻ്റെ സമ്മത പത്രം അനുസരിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് പഠനാവശ്യങ്ങളിലേക്ക് സംഭാവന ചെയ്യും.
2001 ലാണ് ഇദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്. ഭൂട്ടാൻ, ഇറാക്ക് എന്നീ രാജ്യങ്ങളിലും, ജന്മു & കാശ്മീർ , ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ആസാം, മിസ്സോറാം, അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗാലാൻ്റ്, ത്രിപുര, മേഘാലയ, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ ഇന്ത്യയുടെ അതിർത്തി സംസ്ഥാനങ്ങളിലും കരസേനക്കും അതിർത്തിരക്ഷാസേനക്കും സിവിലിയൻസിനും ആവശ്യമായ പാലങ്ങളുടേയും റോഡുകളുടേയും നിർമാണത്തിൽ (ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ , ഭൂട്ടാൻ, നേപ്പാൾ എന്നീ അയൽ രാജ്യങ്ങളുടെ അതിർത്തികളിലുള്ള ദുർഘടങ്ങളായ പ്രദേശങ്ങളിൽ ) നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാഗ്പൂർ, ഡൽഹി എന്നിടങ്ങളിലും ദീർഘകാലം സേവനമനുഷ്ടിച്ചിട്ടുണ്ട്.
സീനിയർ സിറ്റിസൺ ഫോറത്തിലും കാർമൽ പോളിടെക്നിക്ക് അലൂമിനി അസോസിയേഷനിലും സജീവ അംഗമായിരുന്നു. മാതാവ്: പരേതയായ നാരായണിയമ്മ (പുതുശ്ശേരിൽ )
പിതാവ്: പരേതനായ എസ്. മാധവൻ (ആനടിയിൽ മാധവ പണിക്കർ)
സഹോദരങ്ങൾ:
ജയപ്രകാശ്,
ബാബു ശ്രീ പ്രകാശ്
പരേതരായ രാധാമണി,
ഡോ. രമാഭായി &
ഭാമാ ദേവി
സഹധർമിണി : ലൈലമ്മ ഹരിദാസ്
മക്കൾ: ഡോ. വിനോദ് ഹരിദാസ്, അസോസിയേറ്റ് പ്രൊഫസർ, എസ് എൻ കോളേജ്, ഹരിപ്പാട് & അനുപമ ഹരിദാസ്, ഹൈസ്കൂൾ ടീച്ചർ, അറവുകാട് ഹൈസ്കൂൾ
മരുമക്കൾ: അരുണിമ & മധു
പേരക്കുട്ടികൾ: വർഷ & വൈഷ്ണവ്