‘എല്ലാ തടവുകാരെയും തുല്യരായി കാണണം’; ജയിലുകളില്‍ തടവുകാരെ ജാതിതിരിച്ച്‌ പണിയെടുപ്പിക്കുന്നതു നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളില്‍ തടവുകാരെ ജാതി തിരിച്ചു പലവിധ ജോലികള്‍ എടുപ്പിക്കുന്ന സമ്പ്രദായം കേന്ദ്ര ആഭ്യന്തരവകുപ്പ് നിർത്തലാക്കി. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. കർണാടകയിലെ മാധ്യമ പ്രവർത്തകയായ സുകന്യ ശാന്ത നല്‍കിയ ഹർജിയെ തുടർന്നാണിത്. ദളിതർക്കും മറ്റു താഴ്ന്ന ജാതിക്കാർക്കും കക്കൂസ് വൃത്തിയാക്കല്‍, ചളി വാരല്‍, അഴുക്കുകള്‍ വാരല്‍ തുടങ്ങിയ ജോലികള്‍ നല്‍കി. ദളിതർക്ക് അടുക്കളയില്‍ പ്രവേശനം ഇല്ല. അത് ഉയർന്ന ജാതിക്കാർക്കു മാത്രം. താഴ്ന്നവരോട് പരുഷമായ പെരുമാറ്റം ഉദ്യോഗസ്ഥർ കാണിച്ചു. കേസ് പരിഗണിച്ചപ്പോള്‍ ഇത് ഗൗരവപ്പെട്ടതാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടർന്ന് അന്വേഷിക്കാൻ കേന്ദ്രത്തിന് ഉത്തരവും നല്‍കി.

Advertisements

ചില സംസ്ഥാനങ്ങളില്‍ ജയില്‍ മാനുവലില്‍ ജാതി തിരിച്ചു ജോലി വ്യവസ്ഥ ചെയ്തിട്ടുള്ളത് ഉടനെ നീക്കാൻ കേന്ദ്രം ഉത്തരവിട്ടു. എല്ലാ തടവുകാരെയും തുല്യരായി കാണണം. ജോലിയുടെ കാര്യത്തില്‍ ഇനി ജാതി സമ്പ്രദായം ഒരുകാരണവശാലും അനുവദിച്ചു കൂടാ എന്ന് കേന്ദ്രം കർശനമായി പറഞ്ഞു. ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബംഗാള്‍, രാജസ്ഥാൻ, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് ജാതി നിലനിന്നത്. കേരളം ഇതില്‍ ഉള്‍പെട്ടിരുന്നില്ല. ജയിലുകള്‍ സന്ദർശിച്ചാണ് സുകന്യ ഹർജി തയ്യാറാക്കിയത്. 1978 ല്‍ ജസ്റ്റിസ് കൃഷ്ണയ്യർ സുപ്രീം കോടതി ജഡ്ജി ആയിരുന്നപ്പോള്‍ ജയില്‍ പരിഷ്കരിക്കാൻ നടപടി തുടങ്ങിയിരുന്നു. പക്ഷെ കേന്ദ്രം തുടർനടപടികള്‍ കാര്യമായി എടുത്തില്ല. പേരിനു മാത്രം നടപടി ഉണ്ടായി. എന്നാല്‍ തിഹാർ ജയിലിലെ അധോലോകം പുറത്തു കൊണ്ടുവരാൻ കഴിഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ പിൻഗാമികളായ ജഡ്ജിമാർ ഉത്തരവിട്ടാണ് ജയില്‍ പരിഷ്കരിച്ചത്. പക്ഷെ ജാതി സമ്ബ്രദായം നിലനിന്നത് ഈ ഹർജിയെ തുടർന്നാണ് പുറം ലോകം അറിഞ്ഞത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.