ലഖ്നോ : ഐ.പി.എല്‍ പുതിയ സീസണില്‍ ലഖ്നോ സൂപ്പർ ജയൻറ്സിനെ പരിശീലിപ്പിക്കാൻ മുൻ ദക്ഷിണാഫ്രിൻ സൂപ്പർ താരം ലാൻസ് ക്ലൂസ്നർ എത്തുന്നു.മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗറിനൊപ്പം സഹ പരിശീലകനായാണ് ദക്ഷിണാഫ്രിക്കൻ ഓള്‍റൗണ്ടറെ നിയമിച്ചത്.
ഐ.പി.എല്‍ പുതിയ സീസണ് ആരംഭിക്കാൻ ഒരുമാസം മാത്രം മുന്നിലുള്ളപ്പോഴാണ് ക്ലബിന്റെ നീക്കം. എല്‍.എസ്.ജി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1990 കളുടെ അവസാനത്തിലും 2000ത്തിന്റെ തുടക്കത്തിലും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ ശക്തനായ ഓള്‍റൗണ്ടറായിരുന്നു ലാൻസ് ക്ലൂസ്നർ.
1996 ഡിസംബറില്‍ ഇന്ത്യക്കെതിരായ ടെസ്റ്റില്‍ രാജകീയമായ അരങ്ങേറ്റം കുറിച്ചാണ് ക്ലൂസ്നർ തുടങ്ങിയത്. പരമ്പരയിലെ രണ്ടാംടെസ്റ്റില്‍ ഒരറ്റ ഇന്നിങ്സില്‍ എട്ടു വിക്കറ്റ് വീഴ്ത്തി ക്ലൂസ്നർ ഞെട്ടിച്ചു.1999 ല്‍ ഇംഗ്ലണ്ട് നടന്ന ഏകദിന ലോകകപ്പില്‍ 281 റണ്‍സും 17 വിക്കറ്റും നേടിയ ക്ലൂസ്നറായിരുന്നു പ്ലെയർ ഓഫ് ദി സീരീസ്. അഫ്ഗാനിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിനെയും ലോകത്തെ വിവിധയിടങ്ങളില്‍ ആഭ്യന്തര ട്വന്റി 20 ലീഗുകളിലും പരിശീലക കുപ്പായത്തിലെത്തിയിട്ടുള്ള ക്ലൂസ്നറുടെ വരവ് സൂപ്പർ ജയന്റ്സിന് ഊർജമേകിയേക്കും.