പാലാ: കോൺഗ്രസിൻറെ 137 ആം ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിൽ പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും ഇടയിൽ 137 രൂപ ചലഞ്ച് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ അവതരിപ്പിച്ചിരുന്നു. ഡിസംബർ 28 മുതൽ ജനുവരി 26 വരെയാണ് ചലഞ്ച് നടപ്പാക്കാൻ കെപിസിസി സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഓരോ ബൂത്തുകളിൽ നിന്നും 50 ഇടപാടുകൾ എങ്കിലും നടത്തണമെന്നാണ് നിർദേശം. പാർട്ടിക്ക് പ്രവർത്തന ഫണ്ട് കണ്ടെത്തുകയാണ് ഇതിൻറെ ഉദ്ദേശം.
യു പി ഐ ഉൾപ്പെടെയുള്ള നൂതന മാർഗ്ഗങ്ങളിലൂടെ ഫണ്ട് കൈമാറാൻ കെ പി സി സി യിൽ നിന്ന് ക്രമീകരണം ഉണ്ടാക്കിയിട്ടുണ്ട്. നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ ചലഞ്ച് മായി ബന്ധപ്പെട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി ഇന്നലെ 10 മണിക്കൂറിനകം 100 ഇടപാടുകൾ പൂർത്തിയാക്കി കോട്ടയം ജില്ലയിൽ മത്സരത്തിന് ആരംഭം കുറിച്ചിരിക്കുകയാണ്. ജനുവരി 26 നകം ആയിരം ഇടപാടുകൾ പൂർത്തിയാക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് മണ്ഡലം പ്രസിഡൻറിൻറെ ചുമതല വഹിക്കുന്ന തോമസ് ആർ വി ജോസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചലഞ്ച് വീഡിയോയും പാലാ മണ്ഡലം കമ്മിറ്റി പുറത്തിറക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീഡിയോ ഇവിടെ കാണാം:
https://m.facebook.com/story.php?story_fbid=5370282512998100&id=100000492149044
കെപിസിസിയുടെ 137 ചലഞ്ചിലേക്ക് പണം കൈമാറുവാൻ ഉള്ള ക്യൂ ആർ കോഡും പാർട്ടിനേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.