സ്വിമ്മിങ് പൂളിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്റെ ദുരൂഹ മരണം; ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി എംഎസ്‌എഫ്

കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സ്വിമ്മിങ് പൂളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച എസ്‌എഫ്‌ഐ പ്രവർത്തകൻ ശഹൻ്റെ മരണത്തിലും ക്യാമ്പസുകളിലെ ലഹരി ഉപയോഗത്തിലും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപെട്ട് എംഎസ്‌എഫ് രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണ‍ർക്ക് പരാതി നല്‍കിയതായി എംഎസ്‌എഫ് സംസ്ഥാന അധ്യക്ഷൻ പികെ നവാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Advertisements

ശഹൻ കേസ് അട്ടിമറിക്കാനാണ് യൂണിവേഴ്സിറ്റി ശ്രമിച്ചതെന്നും യൂണിവേഴ്സിറ്റി അന്വേഷണ കമ്മിറ്റി കണ്ടെത്തിയ ഏഴ് പേരും എസ്‌എഫ്‌ഐ നേതാക്കന്മാരും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്നും പികെ നവാസ് ആരോപിക്കുന്നു. 2022 ഡിസംബർ 19 നാണ് എടവണ്ണ സ്വദേശി ശഹിൻ പി എന്ന വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റിയിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.