ചണ്ഡീഗഢ് മുൻസിപ്പല്‍ കോര്‍പ്പറേഷൻ: ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയം

ചണ്ഡീഗഢ് : മേയർ തിരഞ്ഞെടുപ്പില്‍ സുപ്രീം കോടതിയില്‍ നിന്നേറ്റ കനത്ത തിരിച്ചടിക്ക് ശേഷം ചണ്ഡീഗഢ് മുൻസിപ്പല്‍ കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പില്‍ വിജയിച്ച്‌ ബി.ജെ.പി. സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ പദവികളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥികളെ പരാജയപ്പെടുത്തിയാണ് ബി.ജെ.പി. വിജയിച്ചത്. ആം ആദ്മി പാർട്ടിയുടെ (എ.എ.പി) മൂന്ന് കൗണ്‍സിലർമാർ കൂറുമാറി ബി.ജെ.പി. പക്ഷത്തെത്തിയതോടെയാണ് ബി.ജെ.പിക്ക് വിജയിക്കാൻ കഴിഞ്ഞത്. മേയർ തിരഞ്ഞെടുപ്പ് വിവാദമായതിനാല്‍ ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. ബി.ജെ.പി. സ്ഥാനാർഥികളായ കുല്‍ജീത് സന്ധു, രജീന്ദർ ശർമ്മ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Advertisements

കുല്‍ജീത് സന്ധു ഇന്ത്യ സഖ്യത്തിന്റെ ഗുർപ്രീത് സിങ് ഗോബിയെ മൂന്ന് വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സന്ധുവിന് 19 വോട്ടും ഗുർപ്രീതിന് 16 വോട്ടുകളുമാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. ഇന്ത്യ സഖ്യത്തിന്റെ നിർമ്മലാ ദേവിയെ രണ്ട് വോട്ടുകള്‍ക്കാണ് രജീന്ദർ ശർമ്മ പരാജയപ്പെടുത്തിയത്. ശർമ്മയ്ക്ക് 19 വോട്ടുകളും നിർമ്മലാ ദേവിക്ക് 17 വോട്ടുകളും ലഭിച്ചു. ആകെ 36 വോട്ടുകളാണ് പോള്‍ ചെയ്തത്. തിങ്കളാഴ്ച രാവിലെ 10:30-ഓടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ചണ്ഡീഗഢ് എം.പിയും ബി.ജെ.പി. നേതാവുമായ കിരണ്‍ ഖേർ ആദ്യ വോട്ട് ചെയ്തു. മുനിസിപ്പല്‍ കോർപ്പറേഷനിലെ എക്സ് ഒഫീഷ്യോ അംഗമെന്ന നിലയില്‍ ഛണ്ഡീഗഢ് എംപിക്കും വോട്ടുണ്ട്.
ജനുവരി 30-നാണ് വിവാദമായ മേയർ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളില്‍ സന്ധുവും ശർമ്മയും വിജയിച്ചതായും വരണാധികാരി പ്രഖ്യാപിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചതിന് വരണാധികാരിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടി വന്നിരുന്നു. പിന്നീട് ഈ തിരഞ്ഞെടുപ്പ് സുപ്രീം കോടതി റദ്ദാക്കുകയും ഇന്ത്യ സഖ്യത്തിന്റെ കുല്‍ദീപ് കുമാറിനെ മേയറായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 36 അംഗങ്ങളാണ് ചണ്ഡീഗഢ് മുൻസിപ്പല്‍ കോർപ്പറേഷനിലുള്ളത്. എക്സ് ഒഫീഷ്യോ അംഗമായ എം.പി. ഉള്‍പ്പെടെ 18 അംഗങ്ങളാണ് ബി.ജെ.പിക്ക് ഉള്ളത്. കോണ്‍ഗ്രസിന്റെ ഏഴും എ.എ.പിയുടെ പത്തും ഉള്‍പ്പെടെ 17 അംഗങ്ങളാണ് നിലവില്‍ ഇന്ത്യ സഖ്യത്തിനുള്ളത്. ശിരോമണി അകാലി ദളിന്റെ ഒരംഗത്തിന്റെ പിന്തുണയും കൂടിയുള്ളതിനാലാണ് ബി.ജെ.പി. സ്ഥാനാർഥിക്ക് 19 വോട്ട് ലഭിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.