‘ഒരു തമാശ പറഞ്ഞതാണ്, ഇങ്ങിനെയാകുമെന്ന് വിചാരിച്ചില്ല’; ബിജെപിയില്‍ ചേരുമെന്ന പ്രചാരണം തള്ളി പത്മജ

തൃശൂർ : ബിജെപിയില്‍ ചേരുമെന്ന വാർത്തകളും പ്രചാരണങ്ങളും തള്ളി മുതിർന്ന കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ഒരു ചാനലിന്റെ ചോദ്യത്തിന് തമാശയായി നല്‍കിയ പ്രതികരണം ഇങ്ങനെയായി അവതരിപ്പിക്കുമെന്ന് കരുതിയില്ലെന്ന് അവർ പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു പത്മജയുടെ പ്രതികരണം. ‘ഞാൻ ബിജെപിയില്‍ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തില്‍ വന്നു എന്ന് കേട്ടു. എവിടെ നിന്നാണ് ഇത് വന്നത് എന്ന് എനിക്കറിയില്ല. എന്നോട് ഒരു ചാനല്‍ ചോദിച്ചപ്പോള്‍ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ്. ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു. അവർ എന്നോട് ചോദിച്ചു ഭാവിയില്‍ പോകുമോ എന്ന്, ഞാൻ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റൂ, നാളത്തെ കാര്യം എനിക്ക് എങ്ങിനെ പറയാൻ പറ്റും എന്ന്.അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ല’ പത്മജ വേണുഗോപാല്‍ പറഞ്ഞു.

Advertisements

Hot Topics

Related Articles