അവസരം ലഭിച്ചപ്പോഴെല്ലാം രഞ്ജി ട്രോഫി കളിച്ചിരുന്നു ; ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും പരോക്ഷ വിമര്‍ശനവുമായി സച്ചിന്‍

മുംബൈ : ആഭ്യന്തര ക്രിക്കറ്റ് ഒഴിവാക്കി ഐപിഎല്ലിന് തയ്യാറെടുത്ത ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും പരോക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍.അവസരം ലഭിച്ചപ്പോഴെല്ലാം താന്‍ രഞ്ജി ട്രോഫി കളിച്ചിരുന്നതായി സച്ചിന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

Advertisements

മുംബൈ ടീമില്‍ 7-8 ഇന്ത്യന്‍ താരങ്ങള്‍ ഉണ്ടാകും. ദേശീയ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കുമ്ബോള്‍ പുതിയ അറിവുകള്‍ ലഭിക്കും. ക്രിക്കറ്റിലെ അടിസ്ഥാന സാങ്കേതികത്വങ്ങള്‍ ശരിയാക്കാന്‍ ലഭിക്കുന്ന അവസരമാണ് ആഭ്യന്തര ക്രിക്കറ്റ്. മികച്ച താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കുമ്ബോള്‍ അവിടെ ആരാധക പിന്തുണയും ലഭിക്കുമെന്നും സച്ചിന്‍ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രഞ്ജി ട്രോഫി ഫൈനലില്‍ എത്തിയ മുംബൈക്ക് അഭിനന്ദനവുമായാണ് സച്ചിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഒരു ഘട്ടത്തില്‍ തിരിച്ചടി നേരിട്ട മുംബൈ ശക്തമായി തിരിച്ചുവന്നു. വിദര്‍ഭയും മധ്യപ്രദേശും തമ്മിലുള്ള സെമിയും ആവേശകരമായി. തന്റെ കരിയറില്‍ എപ്പോഴും മുംബൈയ്ക്ക് വേണ്ടി കളിക്കാന്‍ ലഭിച്ച അവസരം ആവേശഭരിതമായിരുന്നു.

Hot Topics

Related Articles