ന്യൂസ് ഡെസ്ക് : സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന അല്‍ നസറിന് വീണ്ടും തിരിച്ചടി. നിലവില്‍ രണ്ടാം സ്ഥാനക്കാരായ അല്‍ നസർ കഴിഞ്ഞ മത്സരത്തില്‍ ലീഗിലെ അവസാന സ്ഥാനക്കാരോട് സമനില വഴങ്ങിയിരുന്നു.വിലക്കിനെ തുടർന്ന് ക്രിസ്റ്റ്യാനോ ഈ മത്സരം കളിച്ചിരുന്നില്ല. എന്നാല്‍, ക്രിസ്റ്റ്യാനോ തിരിച്ചെത്തിയപ്പോഴേക്കും അല്‍ നസറിന്റെ മുന്നേറ്റനിരയിലെ ഗോള്‍ മെഷീനായ ബ്രസീലിയൻ താരം ആൻഡേഴ്സണ് ടലിസ്കയ്ക്ക് പരിക്കേറ്റതാണ് ടീമിന് തിരിച്ചടിയാകുന്നത്. അല്‍ നസറിനായി ഈ സീസണില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ടലിസ്ക കളിക്കില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. തുടയ്ക്കേറ്റ പരിക്കിനെ തുടർന്നാണ് താരം കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
സീസണില്‍ ഇതുവരെ 25 മത്സരങ്ങള്‍ അല്‍ നസറിനായി കളിച്ച ടലിസ്ക 25 ഗോളുകള്‍ നേടിയിട്ടുണ്ട്. എ എഫ് സി ചാമ്ബ്യൻസ് ലീഗില്‍ ആദ്യ പാദ ക്വാർട്ടർ മത്സരം ടലിസ്ക കളിച്ചിരുന്നില്ല. ഈ മത്സരത്തില്‍ അല്‍ നസറിനെ 1-0ന് അല്‍ എയ്ൻ തോല്‍പ്പിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“പരിക്കുകള്‍ ഫുട്ബോളിന്റെ ഭാഗമാണ്. എന്നാല്‍ ഇത് തിരിച്ചുവരവിന്റെ തുടക്കമാണ്. ദൃഢനിശ്ചയമാണ് എല്ലാത്തിലും വലുത്. അടുത്ത സീസണില്‍ ശക്തമായി തിരിച്ചുവരും,” ടലിസ്ക ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.നിലവില്‍ ചികിത്സയുടെ ഭാഗമായി ഇറ്റലിയിലാണ് താരമുള്ളത്. സൗദി പ്രോ ലീഗ് സീസണില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസർ. 22 മത്സരങ്ങളില്‍ നിന്നായി 53 പോയിന്റും അല്‍ നസർ നേടിയിട്ടുണ്ട്. ടോപ്പർമാരായ അല്‍ ഹിലാല്‍ ബഹുദൂരം മുന്നിലാണ്.