കൊച്ചി : ടെലിവിഷന്‍ രംഗത്ത് നിന്നും സിനിമാ രംഗത്തേയ്ക്ക് എത്തി ഏറെ ജനശ്രദ്ധ നേടിയ കലാകാരിയാണ് നടി മോളി കണ്ണമാലി. ഏറെ വൈകിയാണ് അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെയും ഭാഷാശൈലിയിലൂടെയും ആരാധകഹൃദയം കീഴടക്കാന്‍ താരത്തിന് കഴിഞ്ഞു. ഇതിനോടകം തന്നെ താരം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ചെറിയ വേഷങ്ങളിലൂടെയാണ് സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും തന്റേതായ അഭിനയ മികവിലൂടെ അതെല്ലാം ശ്രദ്ധേയമാക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ഓണ്‍ സ്ക്രീനില്‍ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള അവര്‍ ജീവിതത്തില്‍ വലിയ ദുരിതങ്ങളിലൂടെ കടന്നു പോകുന്നുവെന്ന വാര്‍ത്ത വലിയ നൊമ്ബരമായിരുന്നു. ഇപ്പോഴിതാ തന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് പറയുകയാണ് മോളി കണ്ണമാലി. ലക്ഷ്മി നക്ഷത്രയുടെ ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മോളി കണ്ണമാലി തന്റെ അവസ്ഥ പങ്കിട്ടത്. മരുന്ന് കഴിക്കുന്നുണ്ട്. ശ്വാസം മുട്ടല്‍ കുറവുണ്ട്. കൂടുതല്‍ നടക്കാന്‍ പറ്റില്ല. വീട്ടില്‍ പത്ത് പേരാണുള്ളത്. രണ്ട് മക്കളും അവരുടെ ഭാര്യമാരും കുട്ടികളും. മക്കള്‍ മത്സ്യത്തൊഴിലാളികളാണ്. മരുമക്കളും ജോലിയ്ക്ക് പോകുന്നുണ്ട്. അഞ്ച് പേരക്കുട്ടികളും തനിക്കുണ്ടെന്നും മോളി കണ്ണമാലി പറയുന്നു. താനൊരു ഇംഗ്ലീഷ് സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ സിനിമയത്താണ് വയ്യാതാകുന്നത്.
ഇതോടെ സിനിമ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നു. ഇപ്പോള്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ഓക്സിജന്‍ മാസ്ക് ഇട്ടാണ് നടക്കുന്നതെന്നും മോളി പറയുന്നു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടമായി. വലത് കണ്ണിന് മാത്രമേ ഇപ്പോള്‍ കാഴ്ചയുള്ളൂ. ഓപ്പറേഷന് ചെയ്യണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ ഹൃദയത്തിന് തകരാര്‍ ഉള്ളതിനാല്‍ അത് നടക്കില്ലെന്നാണ് മോളി പറയുന്നത്. ഓപ്പറേഷന് ഫ്രീയായി ചെയ്തു തരാം എന്നൊക്കെ പലരും പറഞ്ഞിരുന്നുവെങ്കിലും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്നും മോളി പറയുന്നു. തന്നെ മക്കള്‍ ഇപ്പോള്‍ പുറത്തേയ്ക്ക് ഒന്നും വിടില്ലെന്നും തന്നെ അവര്‍ പൊന്നു പോലെയാണ് നോക്കുന്നതെന്നും മോളി പറയുന്നു. തന്റെ മക്കള്‍ തന്നെ ഇതുവരേയും ഒരു കാര്യത്തിലും ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും നടി പറയുന്നു. പനി വരാതെ നോക്കണം എന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. 1800 രൂപയുടെ ഇഞ്ചക്ഷന് എടുക്കുന്നുണ്ട് എല്ലാ മാസവും. 24 മണിക്കൂറും മുറ്റത്ത് വെള്ളം കയറുന്നിടത്താണ് തന്റെ വീടുള്ളത്. കടല്‍ കയറിയും ഒരുപാട് നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നും മോളി പറയുന്നു. അതേസമയം, എത്ര വെള്ളം കയറിയാലും ഞാന്‍ എങ്ങോട്ടും പോകില്ല, ഇവിടെ തന്നെ കിടക്കുമെന്നും മോളി കണ്ണമാലി പറയുന്നു. പുതിയ തീരങ്ങള്‍ എന്ന സത്യന് അന്തിക്കാട് ചിത്രത്തിലൂടെയാണ് മോളി കണ്ണമാലി സിനിമയിലേക്ക് അരങ്ങേറിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിന് ശേഷം അന്നയും റസൂലും അമര്‍ അക്ബര്‍ അന്തോണി, ദ ഗ്രേറ്റ് ഫാദര്‍, കേരള കഫെ, ചാപ്പ കുരിശ്, ചാര്‍ലി, ലച്മി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായി വേഷം ചെയ്തു. പ്രേക്ഷക മനസ്സില്‍ ഇപ്പോഴും രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന മോളി കണ്ണമാലി വേഷം അമര്‍ അക്ബര്‍ അന്തോണിയിലേതാണ്. പാഷാണം ഷാജിയുടെ അമ്മച്ചിയുടെ റോളിലാണ് എത്തിയത് എങ്കിലും കനിഹ മേനോന് ആയിട്ടാണ് മലയാളികള്‍ ഓര്‍ക്കുന്നത്. സെയിം ടു യു ബ്രോ എന്ന ഡയലോഗ് മോളി കണ്ണമാലിയ്ക്ക് സ്വന്തം.അന്നയും റസൂലും, അമര്‍ അക്ബര്‍ അന്തോണി, ദ ഗ്രേറ്റ് ഫാദര്‍, കേരള കഫെ, ചാപ്പ കുരിശ്, ചാര്‍ലി തുടങ്ങിയ നിരവധി ചിത്രങ്ങളലും താരം അഭിനയിച്ചു. ടുമാറോ എന്ന ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് മോളിയുടെ രോഗാവസ്ഥ മോശമാകുന്നതും ആശുപത്രയില്‍ പ്രവേശിപ്പിക്കുന്നതും. ‘ടുമാറോ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ ജോയി. കെ.മാത്യു ആണ്. രാജ്യാന്തര താരങ്ങളെ അണിനിരത്തി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ടുമാറോ’ ലോകത്തിലെ മുഴുവന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നും വിവിധ രാജ്യക്കാരായ നടീനടന്മാരെ ഉള്‍പ്പെടുത്തി വ്യത്യസ്തമായ കഥകള്‍ ചേര്‍ത്ത് ഒരൊറ്റ ചലച്ചിത്രം ആക്കിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.