ന്യൂഡൽഹി : കാണ്‍പുരില്‍ പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഉത്തർപ്രദേശ് സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഈ കാടൻ ഭരണത്തില്‍ ഒരു സ്ത്രീയായി ജനിക്കുന്നതു തന്നെ കുറ്റമാണെന്നും നിയമം എന്നത് ഇവിടെ അവശേഷിക്കുന്നില്ലെന്നും അവർ പറഞ്ഞു. സ്ത്രീകള്‍ നീതി തേടുമ്പോള്‍ അവരുടെ കുടുബത്തെ തകർക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. ഹത്രാസ്, ഉന്നാവോ ബലാത്സംഗക്കേസുകളെ പരാമർശിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ വിമർശനം.
‘കൂട്ടബലാത്സംഗത്തിന് ഇരകളായ രണ്ട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ കാണ്‍പൂരില്‍ ആത്മഹത്യ ചെയ്തു. ഇപ്പോള്‍ അവരുടെ പിതാവും ആത്മഹത്യ ചെയ്തു. ഇരകളുടെ കുടുംബത്തിന് കേസ് ഒത്തുതീർപ്പാക്കാൻ സമ്മർദ്ദം നേരിടുന്നുണ്ടെന്നാണ് ഹത്രാസ്, ഉന്നാവ് എന്നവിടങ്ങളിലെ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മനസിലാകുന്നത്’- പ്രിയങ്ക എക്സില്‍ കുറിച്ചു. ഉത്തർപ്രദേശില്‍ ഇരകളായ പെണ്‍കുട്ടികളും സ്ത്രീകളും നീതി തേടുമ്പോള്‍ അവരുടെ കുടുബത്തെ തകർക്കുന്നത് ഒരു നിയമമായി മാറിയിരിക്കുന്നു. ഉന്നാവ്, ഹത്രാസ്, ഇപ്പോള്‍ കാണ്‍പുരിലും എവിടെയൊക്കെയാണോ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് അവിടെ അവരുടെ കുടുംബവും തകർക്കപ്പെടുന്നു. ഈ കാടൻ ഭരണത്തില്‍ ഒരു സ്ത്രീയായി ജനിക്കുന്നതു തന്നെ കുറ്റമാണ്. നിയമം എന്നത് ഇവിടെ അവശേഷിക്കുന്നില്ല. സംസ്ഥാനത്തെ കോടിക്കണക്കിന് സ്ത്രീകള്‍ എന്താണ് ചെയ്യുക? അവർ എങ്ങോട്ടാണ് പോവുക?- പ്രിയങ്ക ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മനുഷ്വത്വത്തെ നാണിപ്പിക്കുന്നതാണ് കാണ്‍പുർ ബലാത്സംഗക്കേസെന്ന് മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പവൻ കുമാർ ബൻസാല്‍ പറഞ്ഞു. യുപിയിലെ ‘ഇരട്ട എഞ്ചിൻ സർക്കാർ’ ക്രിമിനലുകള്‍ക്ക് കീഴടങ്ങി. രാജ്യത്തെ വനിതാ കമ്മീഷനെവിടെയാണെന്നും എന്തുകൊണ്ടാണ് പീഡിപ്പിക്കുന്നവർ സംരക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. ബിജെപി ഭരണത്തില്‍ സ്ത്രീകള്‍ക്കെതിരേയും പ്രായപൂർത്തിയാവാത്ത കുട്ടികള്‍ക്കെതിരേയും ആക്രമണങ്ങള്‍ വർധിച്ചുവരുകയാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് ഭാരത് സോളങ്കി രാജ്യത്തെ മാധ്യമങ്ങള്‍ നിശബ്ദദമായിരിക്കുകയാണെന്നും കുറ്റപ്പെടുത്തി.