ന്യൂസ് ഡെസ്ക്ക് : ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. 2024ലേത് താരത്തിന്റേത് അവസാന ഐപിഎല്‍ സീസണാകുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.ബിസിസിഐയെ ഉദ്ദരിച്ചാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 38-കാരന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവുമായി ഈ വർഷം കരാറുണ്ട്. 16 ഐപിഎല്‍ എഡിഷനുകളിലും കളിച്ച ദിനേശ് കാർത്തിക് രണ്ടു മത്സരങ്ങള്‍ മാത്രമാണ് ഇതുവരെ കളിക്കാതിരുന്നത്.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഐപിഎല്ലിന് ശേഷം താരം വ്യക്തമാക്കുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. പരിചയ സമ്ബന്നനായ താരം ഇതുവരെ ഐപിഎല്ലില്‍ ആറു ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.ഡല്‍ഹി ഡെയർ ഡെവിള്‍സിലായിരുന്നു കാർത്തിക്കിന്റെ ഐപിഎല്‍ അരങ്ങേറ്റം. 2014 മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുമ്ബോള്‍ 12.5 കോടി രൂപയായിരുന്നു താരത്തിന്റെ വില. 2015ല്‍ ആർസിബി 10.5 കോടി രൂപയ്‌ക്കാണ് താരത്തെ ബെംഗളുരുവിലെത്തിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2017ല്‍ ഗുജറാത്തിനായി പാഡണിഞ്ഞ കാർത്തിക്ക് കൊല്‍ക്കത്തയില്‍ ക്യാപ്റ്റനുമായി. 2018ല്‍ കെ.കെ.ആറിനെ പ്ലേ ഓഫിലെത്തിക്കാനും വെറ്ററൻ താരത്തിന് കഴിഞ്ഞു. 2022ലാണ് വീണ്ടും താരം ആർ.സി.ബിയിലേക്ക് മടങ്ങിയത്. 5.5 കോടിയാണ് കാർത്തിക്കിന് വേണ്ട് ആർ.സി.ബി ചെലവഴിച്ചത്.അന്താരാഷ്‌ട്രതലത്തില്‍ ഇന്ത്യക്ക് വേണ്ടി 26 ടെസ്റ്റ് കളിച്ച കാർത്തിക് 2004ല്‍ ഓസ്ട്രലിയക്കെതിരെയാണ് അരങ്ങേറിയത്. 1025 റണ്‍സാണ് സമ്ബാദ്യം. 57 ക്യാച്ചുകളും 6 സ്റ്റമ്ബിംഗും അക്കൗണ്ടിലുണ്ട്. 94 ഏകദിനത്തില്‍ നിന്ന് 1752 റണ്‍സ് നേടിയ തമിഴ്നാട് താരം 60 ടി20യിലും ഇന്ത്യൻ കുപ്പായം അണിഞ്ഞു. 686 റണ്‍സ് നേടിയ 38-കാരൻ 242 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 4516 റണ്‍സും നേടിയിട്ടുണ്ട്.