വിക്രം നായകനായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ചിയാൻ 62. ചിയാൻ 62 എന്ന വിശേഷണപ്പേരിലുള്ള ചിത്രത്തിന്റെ പുതിയൊരു അപ്‍ഡേറ്റാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് തേനി ഈശ്വറായിരിക്കുമെന്നാണ് ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്. തേനി ഈശ്വര്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായി പേരിടെടുത്തുള്ള ക്യാമറാമാനായതിനാല്‍ പുതിയ അപ്‍ഡേറ്റ് വിക്രം ആരാധകരെ ആവേശത്തിലാക്കുകയാണ്.
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ സുരാജ് വെഞ്ഞാറമൂട് തമിഴിലേക്ക് എന്നതും ചിയാൻ 62നെ വാര്‍ത്തകളില്‍ നിറയ്‍ക്കുന്നതാണ്. ചിയാൻ വിക്രം നായകനാകുന്ന തമിഴ് ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും നിര്‍ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് യു അരുണ്‍ കുമാറായിരിക്കും സംവിധാനം നിര്‍വഹിക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തില്‍ എസ് ജെ സൂര്യയും പ്രധാനപ്പെട്ട വേഷത്തില്‍ എത്തുമ്പോള്‍ റിയാ ഷിബുവാണ് നിര്‍മാണം. ചിയാൻ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രം തങ്കലാനാണ്. പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്‍മയിപ്പിക്കുന്ന ചിത്രമായിരിക്കും തങ്കലാൻ എന്നാണ് പ്രതീക്ഷിക്കപ്പെടുമ്പോള്‍ മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്‍ത്രീ വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. ഛായാഗ്രാഹണം എ കിഷോറാണ്. സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ വ്യക്തമാക്കിയത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ‘തങ്കലാൻ’ എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.